റയൽ മാഡ്രിഡിന് അടിതെറ്റി, അത്ഭുതമായി ജിറോണ ലാലിഗയിൽ ഒന്നാം സ്ഥാനത്ത് |Real Madrid

ലാലിഗയിൽ ഇത്തവണ ചരിത്രം പിറക്കുമോ..? അപ്രതീക്ഷിതമായി വമ്പന്മാരെയെല്ലാം മറികടന്ന് ജിറോണയാണ് 12 റൗണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ലാലിഗയിൽ ഒന്നാം സ്ഥാനത്താണ്. റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്തും.

ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ റയോ വല്ലേക്കാനോ റയൽ മാഡ്രിഡിനെ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു. റയലിന്റെ ഹോം ഗ്രൗണ്ടായ ബർണബ്യുവിൽ നടന്ന മത്സരത്തിൽ കളിയിലൂടെ നീളം ആതിഥേയർ ആധിപത്യം സ്ഥാപിച്ചിരുന്നെങ്കിലും ഗോൾ മാത്രം നേടാൻ റയൽ മാഡ്രിഡിന് സാധിച്ചില്ല. ഇതോടെ 12 മത്സരങ്ങളിൽ റയൽ മാഡ്രിഡിന് 9 ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി 29 പോയിന്റോടെ ലീഗിൽ രണ്ടാം സ്ഥാനത്താണ്.

കഴിഞ്ഞ ദിവസം ഒസാസുനക്കെതിരെ നടന്ന മത്സരത്തിൽ ജിറോണ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ജയിച്ചിരുന്നു.ജിറോണ ഇതുവരെ ലീഗിൽ ഒരു തോൽവി മാത്രമേ വഴങ്ങിയിട്ടുള്ളൂ 12 മത്സരങ്ങളിൽ 10 ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 31 പോയിന്റ്കളോടെ ഒന്നാംസ്ഥാനം അലങ്കരിക്കുന്നു.

കഴിഞ്ഞദിവസം റയൽ സോസിഡാഡിനെതിരെ നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ അരുഹോ നേടിയ ഗോളിൽ ബാഴ്സലോണ വിജയിച്ചിരുന്നു. 27 പോയിന്റ്കളോടെ ബാഴ്സലോണ മൂന്നാം സ്ഥാനത്തും ഒരു മത്സരം കുറവ് കളിച്ച് 25 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തുമാണ്.

3.7/5 - (4 votes)