ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസീമക്ക് പകരക്കാരനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് റയൽ മാഡ്രിഡ്. ഈ സീസണിൽ പരിക്ക് മൂലം ബാലൺ ഡി ഓർ ജേതാവിനു കൂടുതൽ മത്സരങ്ങൾ കളിക്കാനോ ഫോം നിലനിർത്താനോ സാധിച്ചില്ല. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്താൽ സീസണിൽ 35 കാരന് പകരമായി പുതിയ സ്‌ട്രൈക്കറെ ടീമിലെത്തിക്കേണ്ടതിന്റെ ആവശ്യകത വന്നിരിക്കുകയാണ്.
പിഎസ്ജിയിൽ നിന്നും ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ എംബാപ്പയെ ടീമിലെത്തിക്കാൻ റയൽ പല തവണ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. എന്ന; ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം അടുത്ത സീസണിന് മുന്നോടിയായി സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിനെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്.സ്പാനിഷ് ഭീമന്മാർ കഴിഞ്ഞ രണ്ട് വർഷമായി കൈലിയൻ എംബാപ്പെയെ സൈൻ ചെയ്യാൻ തീവ്രമായി ആഗ്രഹിചിരുന്നു.എന്നാൽ പാരീസ് സെന്റ് ജെർമെയ്നിൽ തുടരാനുള്ള ഫ്രഞ്ചുകാരന്റെ തീരുമാനം റയലിന് തിരിച്ചടിയായി മാറിയിരുന്നു.
ഇതിനു പകരമായി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ഹാലാൻഡിനെയാണ് റയൽ നോട്ടമിടുന്നത്.റയൽ മാഡ്രിഡ് ഈ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ ഹാലാൻഡിനായി ഒരു ഓഫർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.ഒരു കൂട്ടം യുവ മുഖങ്ങളെ ഒപ്പിടാനുള്ള പദ്ധതിയുടെ ഭാഗമായി. ഇംഗ്ലീഷ് മിഡ്ഫീൽഡർ ജൂഡ് ബെല്ലിംഗ്ഹാമും റയൽ മാഡ്രിഡിന്റെ റഡാറിൽ ഉണ്ട്.ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ബെല്ലിംഗ്ഹാമിനെ സ്വന്തമാക്കാനുള്ള ക്ലബ്ബുകളിൽ ഏറ്റവും മുൻപന്തിയിലാണ് റയൽ മാഡ്രിഡ്.
ഈ സീസൺ അവസാനത്തോടെ റയൽ മാഡ്രിഡിന്റെ മുഖ്യ പരിശീലകൻ കാർലോ ആൻസലോട്ടി വിടവാങ്ങിയേക്കുമെന്നാണ് റിപ്പോർട്ട്. ജൂഡ് ബെല്ലിംഗ്ഹാമിനെ ഏറ്റെടുക്കുന്നതിനൊപ്പം ഒരു അറ്റാക്കിംഗ് ഓപ്ഷന്റെ ഉയർന്ന പ്രൊഫൈൽ സൈനിംഗിലൂടെ പരിവർത്തനം പൂർത്തിയാക്കാനാണ് ക്ലബ് അധികൃതർ ലക്ഷ്യമിടുന്നത്. നേരത്തെ, റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് എംബാപ്പെയെയും ഹാലൻഡിനെയും ടീമിൽ ഉൾപ്പെടുത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നിരുന്നാലും, ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡിന്റെ പ്രാഥമിക ശ്രദ്ധാകേന്ദ്രം മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ തന്നെയാണെന്നാണ് അറിയാൻ കഴിയുന്നത്.
Fede Valverde on his future: “If they want me out of Real Madrid… they will have to kill me”. ⚪️🇺🇾 #RealMadrid
— Fabrizio Romano (@FabrizioRomano) March 10, 2023
Valverde’s departure was not a topic, not even when English clubs approached him two years ago. pic.twitter.com/YhjRqU4Hn4
കഴിഞ്ഞ വർഷം ജൂണിലാണ് എർലിംഗ് ഹാലൻഡ് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയത്.22 കാരനായ താരം ഇതുവരെ 34 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിൽ നോർവീജിയൻ താരം ഇതുവരെ 25 മത്സരങ്ങളിൽ നിന്ന് 27 ഗോളുകൾ നേടിയിട്ടുണ്ട്.