ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗ് കപ്പിൽ നിന്നും പുറത്തായി., ഇന്നലെ നടന്ന മത്സരത്തിൽ സ്വന്തം ഗ്രൗണ്ടിൽ വെസ്റ്റ് ഹമാണ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു പരാജയം. മികച്ച അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവെച്ചു എങ്കിലും ഫൈനൽ ബോളും ഫിനിഷിംഗും ഇല്ലാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിനയായി.പ്രമുഖ താരങ്ങളിൽ പലരും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിലേ ഉണ്ടായിരുന്നില്ല. മികച്ച രീതിയിൽ കളി തുടങ്ങിയ വെസ്റ്റ് ഹാം യുണൈറ്റഡ് ഒമ്പതാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ടെല്ലസിനെ എളുപ്പത്തിൽ മറികടന്ന് മുന്നേറിയ വെസ്റ്റ് ഹാം താരം ഫെഡെറിക്സ് ലാൻസിനിക്ക് പന്ത് കൊടുത്തു. അർജന്റീനൻ താരം ഹെൻഡേഴ്സണെ മറികടന്ന് പന്ത് വലയിൽ എത്തിച്ചു. ഗോൾ നേടാൻ നിരവധി അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും മുതലാക്കനായില്ല. അവസാന മത്സരത്തിൽ പ്രീമിയർ ലീഗിൽ ഏറ്റ പരാജയത്തിന് പകരം വീട്ടാനും വെസ്റ്റ് ഹാമിനായി.
മറ്റു മത്സരങ്ങളിൽ ചെൽസി-ആസ്റ്റൺ വില്ല മത്സരം സമനിലയിൽ കലാശിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസിക്കു വിജയം,ഇതോടെ ചെൽസി അടുത്ത റൗണ്ടിൽ കടന്നു.ചെൽസി 1-1 ആസ്റ്റൺ വില്ല (4-3).കളിയുടെ മുഴുവൻ സമയം ടോട്ടൻഹാം-വോൾവ്സ് മത്സരം സമനിലയിൽ ആയതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ടോട്ടൻഹാമിന് വിജയം.വോൾവ്സ് 2-2 ടോട്ടൻഹാം (2-3).ആഴ്സനൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയിച്ച് അടുത്ത റൗണ്ടിൽ കടന്നു.ആഴ്സണൽ 3-0 വിംബിൾഡൺ.
ഫ്രഞ്ച് ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി മുന്നേറുകയാണ് പിഎസ്ജി. സൂപ്പർ താരം മെസ്സി ഇല്ലാത്ത മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മെറ്റ്സിനെ പരാജയപ്പെടുത്തി.അച്റഫ് ഹകീമിയുടെ ഇരട്ട ഗോളുകളാണ് പി എസ് ജിക്ക് ജയം നൽകിയത്. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിനായിരുന്നു ഫ്രഞ്ച് വമ്പന്മാരുടെ ജയം.മത്സരത്തിന്റെ തുടക്കത്തിൽ അഞ്ചാം മിനുട്ടിൽ ആയിരുന്നു ഹകീമിയുടെ ആദ്യ ഗോൾ.മത്സരത്തിന്റെ തുടക്കത്തിൽ അഞ്ചാം മിനുട്ടിൽ ആയിരുന്നു ഹകീമിയുടെ ആദ്യ ഗോൾ. 39ആം മിനുട്ടിൽ കൊയാടെയിലൂടെ മെറ്സ് സമനില നേടി. എന്നാൽ കളിയുടെ അവസാന നിമിഷത്തിൽ ഹക്കിമി വിജയ ഗോൾ നേടി.
ബെൻസിമയുടെ തകർപ്പൻ ഫോം തുടരുന്നതിനൊപ്പം അസെൻസിയോയുടെ ഹാട്രിക്ക് കൂടിച്ചേർന്നപ്പോൾ ഗോളുകളിൽ ആറാടി റയൽമാഡ്രിഡ്.മലോർകയെ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് തകർത്തു വിട്ടത്.മൂന്നാം മിനുട്ടിൽ ബെൻസീമ ആണ് റയലിന്റെ ഗോൾ വേട്ട തുടങ്ങിയത്. ബെൻസീമയുടെ സീസണിലെ ഏഴാമത്തെ ഗോളായിരുന്നു ഇത്. 24, 29, 55 മിനുട്ടുകളിൽ ആയിരുന്നു അസൻസിയോയുടെ ഗോളുകൾ. ഇത രണ്ടു ഗോളുകൾ ഒരുക്കിയത് ബെൻസീമ ആണ്. പിന്നാലെ 78ആം മിനുട്ടിൽ ബെൻസീമ വീണ്ടും സ്കോറും ചെയ്തു. ബെൻസീമക്ക് ഇതോടെ സീസണിൽ ഏഴ് അസിസ്റ്റും എട്ടു ഗോളുകളും ആയി. പിന്നീട് ഇസ്കോയിലൂടെ റയൽ ആറാം ഗോൾ നേടി.ഈ വിജയത്തോടെ റയൽ മാഡ്രിഡ് 16പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.
ഇറ്റാലിയൻ സിരി എ യിൽ ആദ്യ വിജയം സ്വന്തമാക്കി യുവന്റസ്.സിയക്ക് എതിരായ മത്സരത്തിൽ വളരെ കഷ്ടപ്പെട്ടാണ് യുവന്റസ് വിജയിച്ചത്. 72 മിനുട്ട് വരെ 1-2ന് പിറകിൽ ആയിരുന്ന യുവന്റസ് അവസാനം പൊരുതി 3-2ന് വിജയിക്കുക ആയിരുന്നു. മോയ്സ് കീൻ, കിയെസ, ഡിലിറ്റ് എന്നിവർ യുവന്റസിന്റെ ഗോളുകൾ നേടി. മറ്റൊരു മത്സരത്തിൽ എ സി മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വെനിസിയയെ പരാജയപ്പെടുത്തി.