വിനീഷ്യസ് ഗോൾ !! എസി മിലാനെതിരെ തകർപ്പൻ തിരിച്ചുവരവുമായി റയൽ മാഡ്രിഡ് |Real Madrid

പ്രീ സീസൺ മത്സരത്തിൽ എസി മിലാനെ കീഴടക്കി റയൽ മാഡ്രിഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ ജയം. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് റയൽ മൂന്നു ഗോളടിച്ച് വിജയം നേടിയത്.26-ാം മിനിറ്റിൽ ഫിക്കായോ ടോമോറി എ സി മിലാൻ മുന്നിലെത്തിച്ചു.

42 മിനിറ്റിൽ റൊമേറോയിലൂടെ മിലാൻ ലീഡ് ഇരട്ടിയാക്കി.ബോക്‌സിന് പുറത്ത് നിന്നും മനോഹരമായ ഷോട്ടിലൂടെയാണ് യുവ വിങ്ങർ ഗോൾ നേടിയത്. കാലിഫോർണിയയിലുള്ള റോസ് ബോൾ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ 2-0ന് പിന്നിലായ റയൽ രണ്ടാം പകുതിയിൽ കൂടുതൽ കരുത്തുമായി ഇറങ്ങി.57-ാം മിനിറ്റിൽ ഇറ്റാലിയൻ ഗോൾകീപ്പർ മാർക്കോ സ്‌പോർട്ടിയല്ലോയുടെ പിഴവിൽ നിന്നും ഫെഡറിക്കോ വാൽവെർഡെ നേടിയ ഗോളിൽ സ്കോർ 2 -1 ആക്കി മാറ്റി.

58-ാം മിനിറ്റിൽ വാൽവെർഡെ ഒരിക്കൽ കൂടി വലകുലുക്കി.രണ്ട് ഗോളിന്റെ ലീഡ് മിനിറ്റുകൾക്കുള്ളിൽ ഇല്ലാതാക്കാൻ റയലിനായി.അവസാന മിനിറ്റുകളിലേക്ക് മത്സരം കടന്നപ്പോൾ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറിലൂടെ വിജയഗോൾ സ്കോർ ചെയ്തു.84 മിനിറ്റിൽ ആയിരുന്നു ബ്രസീലിയൻ സൂപ്പർതാരത്തിന്റെ ഗോളെത്തുന്നത്.

Rate this post