എംബാപ്പേ? റയൽ മാഡ്രിഡിന് വിനീഷ്യസ് ജൂനിയറും റോഡ്രിഗോയുമുണ്ട്, മറ്റ് കളിക്കാരെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല |Real Madrid

പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കൈലിയൻ എംബാപ്പെയുടെ കരാർ 2025-ന് പകരം 2024 വരെ മാത്രമേ നിലനിൽക്കൂ എന്ന് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം ഫ്രഞ്ച് മാധ്യമം പുറത്ത് വിട്ടിരുന്നു. ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് താരത്തെ ടീമിലെത്തിക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് കിണഞ്ഞു ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഫ്രാൻസ് ഇന്റർനാഷണലിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ മുൻ സീസണിലുടനീളം വാർത്തകളിൽ ആധിപത്യം പുലർത്തിയിരുന്നു.

23-കാരനായ സെൻസേഷണൽ താരം മെയ് മാസത്തിൽ പാരീസിയൻ ക്ലബ്ബുമായി ആഴ്ചയിൽ 650,000 പൗണ്ട് എന്ന പുതിയ കരാർ ഒപ്പിട്ടു. തന്റെ സ്വപ്ന ക്ലബ്ബ് റയൽ മാഡ്രിഡാണ് എന്ന് എംബപ്പേ പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും അവരുടെ ഓഫർ നിരസിക്കുകയായിരുന്നു.താൻ മൂന്ന് വർഷത്തെ കരാറിൽ ഏർപ്പെട്ടതായി എംബാപ്പെ പ്രഖ്യാപിക്കുകയും പിഎസ്‌ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫിയുമായി പോസ് ചെയ്യുമ്പോൾ അഭിമാനപൂർവ്വം ‘എംബാപ്പെ 2025’ ഉള്ള ഒരു ജേഴ്സി പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് ധരിക്കുകയും ചെയ്തു.2018 ലോകകപ്പ് ജേതാവ് ഒപ്പുവെച്ച കരാർ രണ്ട് വർഷത്തേക്ക് മാത്രമാണെന്ന് L’Equipe അവകാശപ്പെടുന്നു .

അതിനു ശേഷം എംബാപ്പെക്ക് താൽപര്യമുണ്ടെങ്കിൽ ഈ കരാർ ഒരു വർഷത്തേക്കു കൂടി നീട്ടാൻ കഴിയും. പ്രതിവാരം ആറര ലക്ഷം പൗണ്ടാണ് എംബാപ്പെക്ക് പ്രതിഫലമായി ലഭിക്കുകയെന്നും കരാർ വിവരങ്ങളിൽ പറയുന്നു.ഈ സീസണിന് ശേഷം എംബാപ്പെ തന്റെ കരാറിന്റെ അവസാന 12 മാസങ്ങളിൽ എത്തുമെന്നാണ് ഇതിനർത്ഥം, തന്റെ കാലാവധി അവസാനിക്കുമ്പോൾ ഒരു സ്വതന്ത്ര ഏജന്റായി മാറാതിരിക്കാൻ കരാർ നീട്ടണോ അതോ വിൽക്കണോ എന്ന് PSG വീണ്ടും തീരുമാനിക്കേണ്ടതുണ്ട്. ഇതോടെ താരം വീണ്ടും റയലിൽ എത്തും എന്ന തരത്തിലുള്ള വാർത്തകൾ വീണ്ടും വന്നു തുടങ്ങിയിരിക്കുമാകയാണ്.

അടുത്ത വർഷം റയൽ മാഡ്രിഡ് എംബാപ്പെയിലേക്ക് മാറുമെന്ന ഊഹാപോഹങ്ങൾക്ക് തുടക്കമിട്ട പുതിയ റിപ്പോർട്ടുകളോട് മാനേജർ കാർലോ ആൻസലോട്ടി പ്രതികരിച്ചു. കരിം ബെൻസെമ, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ് എന്നിവരടങ്ങിയ മികച്ച മികച്ച മുന്നേറ്റ നിരായുള്ളതാണു തന്റെ ടീമെന്ന അഭിപ്രയാപ്പെട്ടു.”കരീം ഞങ്ങളെ വളരെ ആവേശഭരിതരാക്കുന്നു, വിനീഷ്യസും റോഡ്രിഗോയും ചെയ്യുന്ന കാര്യങ്ങളിൽ ഞങ്ങൾ വളരെ തൃപ്തരാണ് . മറ്റ് കളിക്കാരെ കുറിച്ച് ഞങ്ങൾ ചിന്തിക്കുന്നില്ല.അതിൽ യാതൊരു സംശയവുമില്ല,” റയൽ മാഡ്രിഡ് മാനേജർ കൂട്ടിച്ചേർത്തു.