വിയ്യാറയൽ താരത്തെ കാർ പാർക്കിൽ കാത്തുനിന്ന് മുഖത്തടിച്ച് റയൽ താരം വൽവർഡെ
ഇന്നലെ ലാ ലീഗയിൽ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യ റയലിനോട് 3 -2 ന്റെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു.ഈ തോൽവി റയൽ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകൾക്ക് കൂടുതൽ തിരിച്ചടി നൽകിയിരിക്കുകയാണ്.
റയൽ മിഡ്ഫീൽഡർ ഫെഡെ വാൽവെർഡെയും അലക്‌സ് ബെയ്‌നയും തമ്മിൽ മത്സരത്തിന് ശേഷം പാർക്കിംഗ് ലോട്ടിൽ ഉണ്ടായ ഏറ്റുമുട്ടൽ വലിയ വിവാദമായിരിക്കുകയാണ്. മത്സരം തോറ്റതിന് ശേഷം 24 കാരനായ വാൽവെർഡെ 21 കാരനായ വിയ്യ റയൽ താരത്തെ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് കാത്തു നിൽക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്യുകയായിരുന്നു. സ്പാനിഷ് വാർത്താ ഔട്ട്ലെറ്റ് എൽ ചിറിൻഗുയിറ്റോയാണ് സംഘർഷത്തെക്കുറിച്ച ആദ്യം റിപ്പോർട്ട് ചെയ്തത്.
ജനുവരിയിൽ നടന്ന കോപ്പ ഡെൽ റേ മത്സരത്തിനിടെയാണ് ഈ സംഭവത്തിന് ആസ്പദമായ കാര്യം നടന്നിട്ടുള്ളത്, അന്ന് വാൽവർടെയെ മോശം കമന്റ് ചെയ്തതിന്റെ പേരിലാണ് നേരത്തെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിട്ടുള്ളത്.“നീ കരഞ്ഞോ, കാരണം നിങ്ങളുടെ കുട്ടി ജനിക്കില്ല” എന്ന് ബെയ്‌ന വാൽവെർഡെയോട് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.വാൽവെറെയുടെ ഭാര്യ മിന ബോണിനോ, ഈ വർഷമാദ്യം തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭാവസ്ഥയിൽ പ്രശ്നമുണ്ട് എന്ന് കണ്ടെത്തിയിരുന്നു, അതിന്റെ പ്രശ്നങ്ങൾ ഇരുവർക്കുമുണ്ടാകുകയും മാനസികമായി ഇരുവരും ബുദ്ധിമുട്ടിലാവുകയും ചെയ്തിരുന്നു.എന്നാൽ കൂടുതൽ പരിശോധനയിൽ ഗർഭസ്ഥ ശിശു ആരോഗ്യവാനാണെന്ന് പിന്നീട് വ്യക്തമായിരുന്നു.
🚨👊 Valverde waited for Baena in the car park after the R.Madrid-Villarreal game and punched him in the face.
— EuroFoot (@eurofootcom) April 8, 2023
This was due to Baena saying to Valverde last match: “Cry now that your son is not going to be born.” — another comment was repeated like this today, reports @marca. pic.twitter.com/3bE7vmvMhT
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ 24 കാരനായ വാൽവെർഡെ വിയ്യറയൽ താരത്തിന്റെ ഈ കമന്റിൽ ദേഷ്യപ്പെടുകയും ഇന്നലത്തെ മത്സര ശേഷം ബസ് പാർക്കിൽ ബെയ്‌നയെ കാണുകയും മൈതാനത്ത് പറഞ്ഞതായി ആരോപിക്കപ്പെടുന്ന കാര്യങ്ങൾ ആവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്തു, ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.വാൽവെർഡയുടെ ആക്രണമനത്തിന് ശേഷം സാധ്യമായ നടപടികളെക്കുറിച്ച് ക്ലബ് സ്പാനിഷ് പോലീസിനോട് സംസാരിച്ചതായി റിപ്പോർട്ടുണ്ട്, അതേസമയം കുറ്റം ചുമത്തണോ എന്ന് ബെയ്‌ന തീരുമാനിക്കും.
Fede Valverde did nothing wrong. Family is always first. Just keep yourself in his position, that Baena deserves all the hate for being a horrible person, for mocking his unborn son. 😞 pic.twitter.com/T2cEUm93FP
— Ā (@ProudFede) April 8, 2023
വെൽവാർഡെ ആരോപിക്കുന്ന കാരണങ്ങൾ സത്യസന്ധമാണെങ്കിൽ പ്രതികരിച്ചതിൽ ഒരു തെറ്റുമില്ല എന്ന് ആരാധകരുടെ പക്ഷം, എന്നാൽ ഇങ്ങനെയുള്ള ഒരു സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നാണ് വിയ്യ റയൽ താരമായ അലക്സ് ബെയ്ന പറയുന്നത്. മത്സരശേഷം അലക്സ് ബെയ്ന ഇങ്ങനെ കുറിച്ചു ❝ബെർണാബ്യൂവിൽ റയൽ മാഡ്രിഡിനെതിരെ വിജയിച്ചതിൽ വളരെയധികം സന്തോഷവാനാണ്, എന്നാൽ അതിനുശേഷം നടന്ന സംഭവത്തിൽ എനിക്ക് വളരെ സങ്കടവുമുണ്ട്, അങ്ങനെ ഒരു ആരോപണമുന്നയിച്ചതിൽ ഞാൻ തന്നെ അത്ഭുതപ്പെടുകയാണ്, ആ ആരോപണം തീർത്തും തെറ്റാണ്, ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല