’20 ലീഗ് കിരീടങ്ങൾ കൂടി വേണം’ : റയൽ മാഡ്രിഡ് അവരുടെ 36-ാം ലീഗ് കിരീടം നേടാൻ ഒരുങ്ങുമ്പോൾ | Real Madrid

റയൽ മാഡ്രിഡ് ആരാധകരെ സംബന്ധിച്ച് ഏറ്റവും മികച്ച സമയത്തിലൂടെയാണ് അവർ കടന്നു പോവുന്നത്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ സെമിഫൈനലിലേക്ക് മുന്നേറിയ റയൽ മാഡ്രിഡ് കഴിഞ്ഞ ദിവസം ലാ ലീഗയിൽ ബാഴ്‌സലോണയെ പരാജയപെടുത്തി കിരീടത്തിലേക്ക് കൂടുതൽ എടുത്തിരിക്കുകയാണ്.

യുവേഫ ചാമ്പ്യൻസ് ലീഗിലെ 15-ാം കിരീടമാണ് റയൽ മാഡ്രിഡ് ലക്ഷ്യമിടുന്നത്.എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയ്‌ക്കെതിരെ 3-2 ന് വിജയിക്കുകയും ആൻസെലോട്ടിയുടെ ടീമുമായി കിരീടപ്പോരാട്ടത്തിൽ കറ്റാലൻ ടീമിന് ഉണ്ടായിരുന്ന പ്രതീക്ഷകൾ ഇല്ലാതാവുകയും ചെയ്തു.ഇപ്പോൾ ആറ് മത്സരങ്ങൾ മാത്രം ശേഷിക്കെ 11 പോയിൻ്റിൻ്റെ ലീഡ് ആണ് റയലിനുള്ളത്.36-ാമത് ലാലിഗ കിരീടം നേടാനുള്ള കുതിപ്പിലാണ് റയൽ മാഡ്രിഡ്.ലീഗ് ചാമ്പ്യൻഷിപ്പ് ട്രോഫികൾ ഉയർത്തുന്ന കാര്യത്തിൽ കൂടുതൽ വിജയകരമായ ചരിത്രമുള്ള മറ്റ് ആഗോള ക്ലബ്ബുകളിൽ നിന്ന് ഇപ്പോഴും കുറച്ച് അകലെയാണ് റയൽ മാഡ്രിഡ്.

അവിശ്വസനീയമായ 56 ലീഗ് കിരീടങ്ങളുമായി ഒന്നാം സ്ഥാനം നേടിയിരുന്ന ക്ലബ്ബാണ് വടക്കൻ അയർലണ്ടിലെ സൗത്ത് ബെൽഫാസ്റ്റ്.ഈ സീസണിൽ 57 ആം കിരീടം നേടാനുള്ള ഒരുക്കത്തിലാണ് അവർ.55 സ്കോട്ടിഷ് ടോപ്പ് ഫ്ലൈറ്റ് ലീഗ് ചാമ്പ്യൻഷിപ്പുകൽ നേടിയ ഗ്ലാസ്‌കോ റേഞ്ചേഴ്സ് രണ്ടാം സ്ഥാനത്താണ്.53 ലീഗ് കിരീടങ്ങളുമായി ഗ്ലാസ്‌കോ സെൽറ്റിക് മൂന്നാം സ്ഥാനത്താണ്. 35 കിരീടങ്ങൾ നേടിയ റയൽ മാഡ്രിഡ് 18 ആം സ്ഥാനത്താണ്.

ഏറ്റവും കൂടുതൽ ആഭ്യന്തര ലീഗ് കിരീടങ്ങൾ നേടിയ ക്ലബ്ബുകൾ : –

1) ലിൻഫീൽഡ് (വടക്കൻ അയർലൻഡ്): 56 ലീഗ് കിരീടങ്ങൾ
2) ഗ്ലാസ്ഗോ റേഞ്ചേഴ്സ് (സ്കോട്ട്ലൻഡ്): 55
3) ഗ്ലാസ്ഗോ കെൽറ്റിക് (സ്കോട്ട്ലൻഡ്): 53
3) പെനറോൾ (ഉറുഗ്വേ): 53
5) നാഷനൽ (ഉറുഗ്വേ): 49
6) ഒളിമ്പിയാക്കോസ് (ഗ്രീസ്): 47
7) ഒളിമ്പിയ (പരാഗ്വേ): 46
8) ക്ലബ് ഡിപോർട്ടീവോ ഒളിമ്പിയ (ഹോണ്ടുറാസ്): 44
9) അൽ-അഹ്ലി (ഈജിപ്ത്): 41
10) ദക്ഷിണ ചൈന (ഹോങ്കോംഗ്): 41
18) റയൽ മാഡ്രിഡ് (സ്പെയിൻ): 35