“ഹാട്രിക്കുമായി നെയ്മറും എംബപ്പേയും മെസ്സിയും ; കിരീടത്തിനോടടുത്ത് റയൽ മാഡ്രിഡ് ; മികച്ച വിജയങ്ങളുമായി ഇന്റർ മിലാനും യുവന്റസും “

സൂപ്പർ താരങ്ങളായ കൈലിയൻ എംബാപ്പെയും നെയ്മറും ഹാട്രിക് നേടിയ മത്സരത്തിൽ പാരീസ് സെന്റ് ജെർമെയ്ൻ 6-1 ന് ക്ലെർമോണ്ട് ഫുട്ടിനെ തോൽപ്പിച്ച് ലീഗ് 1 കിരീടത്തിലേക്ക് ഒരു പടി അടുത്തു.ലോറിയന്റിനെതിരെ കഴിഞ്ഞ ആഴ്ച രണ്ട് സ്‌കോർ ചെയ്യുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്‌ത എംബാപ്പെ തന്റെ മികച്ച ഫോം തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. സൂപ്പർ താരം ലയണൽ മെസ്സി ഹാട്രിക്ക് അസിസ്റ്റ് നേടി.

6ആം മിനുട്ടിൽ മെസ്സിയുടെ പാസിൽ നിന്ന് നെയ്മർ ആണ് ലീഡ് എടുത്തത്‌. 19ആം മിനുട്ടിൽ വീണ്ടും മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നും ക്ലിനിക്കൽ ഹാഫ് വോളിയിലൂടെ ബോക്‌സിനുള്ളിൽ നിന്നും എംബപ്പേ മത്സരത്തിലെ താനെ ആദ്യ ഗോൾ നേടി. ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്നെ ഡോസോ ഗോൾ നേടി ക്ലെർമോണ്ട് ഫുട്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ട് വന്നു.72-ാം മിനിറ്റിൽ എംബാപ്പെയെ ഫൗൾ ചെയ്തതിന് ശേഷം പെനാൽറ്റിയിലൂടെ നെയ്മർ അവരെ 3-1 ന് മുന്നിലെത്തിച്ചു.74 ആം മിനുട്ടിൽ എംബപ്പേ വീണ്ടും ഗോൾ നേടി.

പിന്നാലെ 80ആം മിനുട്ടിൽ മെസ്സിയുടെ അസിസ്റ്റിൽ നിന്ന് എമ്പപ്പെയുടെ ഹാട്രിക്ക് ഗോൾ. അതിനു ശേഷം 83ആം മിനുട്ടിൽ എമ്പപ്പെയുടെ അസിസ്റ്റിൽ നിന്ന് നെയ്മറിന്റെയും ഹാട്രിക്ക്. ഇതോടെ പി എസ് ജി വിജയം പൂർത്തിയായി.ഈ വിജയത്തോടെ പി എസ് ജിക്ക് 31 മത്സരങ്ങളിൽ നിന്ന് 71 പോയിന്റായി.രണ്ടാം സ്ഥാനത്തുള്ള സ്റ്റേഡ് റെനൈസിനേക്കാൾ 15 പോയിന്റ് മുന്നിലാണ് അവർ.

സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡ് കിരീടത്തോട് കൂടുതൽ അടുക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫെയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ കീഴടക്കിയത്.ആദ്യ പകുതിയിൽ 38-ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ പിൻപോയിന്റ് ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ ബ്രസീൽ മിഡ്ഫീൽഡർ കാസീമിറോ റയലിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ റൊഡ്രീഗോയുടെ പാസിൽ നിന്ന് ലൂകാസ് വാസ്കസ് ആണ് റയൽ മാഡ്രിഡിന് രണ്ടാം ഗോൾ നൽകിയത്.ഫലത്തിൽ ഒന്നാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിന് ഏഴ് മത്സരങ്ങൾ ശേഷിക്കെ 72 പോയിന്റായി.രണ്ടാമതുള്ള സെവിയ്യയെക്കാൾ 12 പോയിന്റിന്റെ ലീഡ് റയലിന് ഉണ്ട്. ഇനി ലീഗിൽ 13 പോയിന്റ് കൂടെ മതി റയലിന് കിരീടം ഉറപ്പിക്കാൻ.

ഇറ്റാലിയൻ സിരി എയിൽ ഇന്റർ മിലാനും യുവന്റസിനും ജയം. ഇന്റർ മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഹെല്ലസ് വെറോണയെ പരാജയപ്പെടുത്തി.22ആം മിനുട്ടിൽ പെരിസിചിന്റെ പാസ് സ്വീകരിച്ച് ബരേയ ആണ് ഇന്ററിന് ലീഡ് നൽകിയത്. പിന്നാലെ 30ആം മിനുട്ടിൽ ജെക്കോ ലീഡ് ഇരട്ടിയാകുകയും ചെയ്തു. ആ ഗോളും ഒരുക്കിയത് പെരിസിചായിരുന്നു. ഈ വിജയത്തോടെ ഇന്റർ മിലാൻ 31 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു. കാഗ്ലിയാരിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുവന്റസ് പരാജയപെടുത്തിയത്.പത്താം മിനുട്ടിൽ ജാവീ പെഡ്രോ കാഗ്ലിയാരിയെ മുന്നിലെത്തിച്ചു.ആദ്യ പകുതിയുടെ അവസാനം ഡിലിറ്റ് ആണ് യുവന്റസിന് സമനില നൽകിയത്. 75ആം മിനുട്ടിൽ വ്ലാഹോവിചിന്റെ ഗോളാണ് യുവന്റസിന് വിജയം നൽകിയത്. ഈ വിജയത്തോടെ യുവന്റസ് 32 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി നാലാമത് നിൽക്കുകയാണ്.

പ്രീമിയർ ലീഗിൽ ടോട്ടൻഹാം ആസ്റ്റൺ വില്ലയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ദക്ഷിണ കൊറിയൻ താരം ഹ്യുങ് മിൻ സോണിന്റെ ഹാട്രിക്ക് ആണ് ടൂറെൻഹാമിന്‌ വിജയം നേടിക്കൊടുത്തത്.കുളുസവേസ്കിയാണ് ശേഷിച്ച ഗോൾ നേടിയത്.ഈ വിജയത്തോടെ സ്പർസ് 31 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ആസ്റ്റൺ വില്ല 36 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുന്നു.

Rate this post