അഞ്ച് തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ട്രോഫിയിൽ മുത്തമിട്ട ബാലൻ ഡി ഓർ ജേതാവായ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമ തന്റെ കരിയറിന്റെ അവസാന നാളുകളിൽ മിന്നും ഫോമിലാണ് കളിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിലുൾപ്പടെ കിടിലൻ പ്രകടനമാണ് ഈ 35-കാരൻ കാഴ്ച വെച്ചത്.
ഒരുപക്ഷേ പരിക്ക് കാരണം വേൾഡ് കപ്പിൽ ടീമിൽ നിന്നും പുറത്തായില്ലെങ്കിൽ ഫിഫ വേൾഡ് കപ്പിൽ ഫ്രഞ്ച് ടീമിനെ തടയിടാൻ കഴിയാത്ത ശക്തമായ ടീമായി മാറ്റാൻ കരീം ബെൻസെമയുടെ സാന്നിധ്യം സഹായിച്ചേനെ. 2009-ൽ ഫ്രഞ്ച് ക്ലബ്ബായ ഒളിമ്പിക് ലിയോണിൽ നിന്നും റയൽ മാഡ്രിഡിലെത്തിയ ബെൻസെമ കഴിഞ്ഞ വർഷങ്ങളിലാണ് തന്റെ കരിയറിലെ ഏറ്റവും മികച്ച പെർഫോമൻസ് പുറത്തെടുത്തത്.
എന്നാൽ ഈ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റാകുന്ന സൂപ്പർ താരത്തിനെ സ്വന്തമാക്കുവാൻ വേണ്ടി നിരവധി ക്ലബ്ബുകൾ മുന്നോട്ട് വരുന്നുണ്ട്. ബെൻസെമയെ നിലനിർത്താൻ പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറാണെങ്കിലും സാന്റിയാഗോ ബെർണബുവിൽ തുടരാൻ ഫ്രഞ്ച് താരം നിലവിൽ ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
🗣️ @jfelixdiaz: “The source that told me about Ronaldo and Al-Nassr is telling me to look out for Messi and Al-Hilal and Karim Benzema to Al-Ittihad.” pic.twitter.com/pVSVOWHrvb
— Madrid Xtra (@MadridXtra) May 29, 2023
റയൽ മാഡ്രിഡിൽ തുടരുമോ ഇല്ലയോ എന്ന തന്റെ തീരുമാനം അൽപ്പം ദിവസങ്ങൾക്കുള്ളിൽ കരീം ബെൻസെമ റയൽ മാഡ്രിഡിനെ അറിയിക്കും. അതേസമയം ഫ്രീ ഏജന്റാകുന്ന കരീം ബെൻസെമയെ സ്വന്തമാക്കാൻ മുന്നോട്ട് വന്ന ക്ലബ്ബുകളിൽ ഒരു ക്ലബ് സൗദി പ്രോ ലീഗിൽ നിന്നുമാണ്.200മില്യണിന്റെ വമ്പൻ ഓഫരാണ് സൗദി ക്ലബ് മുന്നോട്ട് വെച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു, കൂടാതെ ഈയൊരു തകർപ്പൻ ഓഫർ കരീം ബെൻസെമ പരിഗണിക്കുണ്ടെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. ഫ്രീ ട്രാൻസ്ഫറിലൂടെയായിരിക്കും കരീം ബെൻസെമ മറ്റൊരു ക്ലബ്ബിലെത്തുക.
🚨🌕| JUST IN: Real Madrid suspect that Karim Benzema is valuing a Saudi offer & thinking about LEAVING the club.
— Madrid Zone (@theMadridZone) May 29, 2023
Offer from Saudi Arabia — €200m for two seasons + image rights, advertising, creation of schools for children. @relevo 🇫🇷 pic.twitter.com/AzvvUUMRM6
കരീം ബെൻസെമയുടെ കരാർ ഇനിയും പുതുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെയാണ് റയൽ മാഡ്രിഡ് മുന്നോട്ട് പോകുന്നതെങ്കിലും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും. കരീം ബെൻസെമ റയൽ മാഡ്രിഡിൽ നിന്ന് തന്നെ വിരമിക്കണമെന്നാണ് ആരാധകആഗ്രഹം, ബെൻസെമ മുൻപ് നടന്ന ഒരു ഇന്റർവ്യൂവിൽ ഈയോരു ആഗ്രഹവും പങ്ക് വെച്ചിരുന്നു.
The most unlucky Real Madrid squad of this generation led by Jose Mourinho
— Ashish اشيش (@RMadridEngineer) May 27, 2023
Ronaldo : 75 G+A
Benzema : 51 G+A
Higuain : 39 G+A
Ozil : 37 G+A
Di Maria : 24 G+A
Throwback to the 2011/12 season.
PS : Benzema & Higuain split minutes between themselves.pic.twitter.com/wwI0DiExt2