” ഇത് പഴയ ബാഴ്സലോണയല്ല , എൽ ക്ലാസിക്കോ റയലിന് എളുപ്പമാകില്ലെന്ന മുന്നറിയിപ്പ് നൽകി പിക്വെ”

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വൈര്യമുള്ള പോരാട്ടമാണ് എൽ ക്ലാസ്സിക്കോ എന്ന പേരിട്ടു വിളിക്കുന്ന ബാഴ്സലോണ റയൽ മാഡ്രിഡ് മത്സരം. സീസണിലെ രണ്ടാമത്തെ എൽ ക്ലാസിക്കോ പോരാട്ടം ഇന്ന് രാത്രിയാണ് നടക്കുക. സൂപ്പർകോപ ഡി എസ്പാന സെമിഫൈനലിൽ റയൽ മാഡ്രിഡിനെ നേരിടുമ്പോൾ നേരത്തെ ലാലിഗ സാന്റാൻഡറിൽ തോൽപ്പിച്ച ബാഴ്‌സലോണ ടീമിനെ നേരിടേണ്ടിവരുമെന്ന് ജെറാർഡ് പിക്വെ മുന്നറിയിപ്പ് നൽകി.സൗദി അറേബ്യയിലെ റിയാദിൽ വെച്ചാണ് മത്സരം നടക്കുന്നത്. .

സീസണിലെ രണ്ടാമത്തെ എല്‍ക്ലാസിക്കോ മത്സരമാണ് നടക്കാനിരിക്കുന്നത്. മുമ്പ് ലാലീഗയിലാണ് ഇരുവരും ഏറ്റുമുട്ടിയത്.ആ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് റയല്‍ ബാഴ്‌സയെ തകര്‍ത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാഴ്‌സിലോണയില്‍ കാര്യങ്ങള്‍ മാറിയിരിക്കുകയാണെന്ന് പ്രതിരോധതാരം ജറാഡ് പിക്വേ പറയുന്നു. സെമി ഫൈനല്‍ എല്‍ ക്ലാസിക്കോ ആയതിനാല്‍ തന്നെ മത്സരം ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും. എന്നാല്‍ ഇപ്പോള്‍ ഞങ്ങളുടെയും സമയം മെച്ചപ്പെട്ടു. മികച്ച പ്രകടനം നടത്താനും ഫൈനലിലേക്ക് മുന്നേറാനും കഴിയുമെന്ന പ്രതീക്ഷ എന്നും പിക്വെ പറഞ്ഞു . മത്സരം റയലിന് എളുപ്പമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബറിൽ ക്യാമ്പ് നൗവിൽ നടന്ന എൽ ക്ലാസിക്കോയിലെ 2-1 തോൽവിക്ക് അഞ്ച് ദിവസത്തിന് ശേഷം റൊണാൾഡ് കോമാനെ പുറത്താക്കി, അതിനുശേഷം സാവി ഹെർണാണ്ടസ് ബാഴ്സയുടെ പരിശീലകനായി വന്നു.കിരീടത്തിനു വേണ്ടിയുള്ള പോരാട്ടം ആയതിനാൽ തന്നെ ഞങ്ങൾ ശക്തമായി പൊരുത്തണമെന്നും സെമി ഫൈനൽ എൽ ക്ലാസിക്കോ ആയതിനാൽ തന്നെ മത്സരം ബുദ്ധിമുട്ടു നിറഞ്ഞതായിരിക്കും. ഞനാണ് ഇപ്പോൾ മെച്ചപെട്ടു കൊണ്ടിരിക്കുകയാണെന്നും മികച്ച പ്രകടനം നടത്താനും ഫൈനലിലേക്ക് മുന്നേറാനും കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും സ്പാനിഷ് ഡിഫൻഡർ പറഞ്ഞു

മധ്യനിരയിൽ, കാസെമിറോ, ക്രൂസ്, മോഡ്രിച്ച് എന്നിവർ വർഷങ്ങളായി ഒരുമിച്ച് കളിക്കുന്നവരാണ്. അവർ തമ്മിൽ പരസ്പരം നന്നായി അറിയുന്നവരുമാണ് .മുന്നേറ്റനിരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന വിനീഷ്യസും ബെന്‍സിമയും അവര്‍ക്ക് പിന്തുണ നല്‍കുന്ന പ്രതിരോധവും റയലിനെ വളരെ കെട്ടുറപ്പുള്ള ടീമാക്കി മാറ്റുന്നുവെന്നും പിക്വ പറഞ്ഞു.