
“എന്ത് കൊണ്ടാണ് റയൽ മാഡ്രിഡ് താരങ്ങൾ 14 ആം നമ്പർ ജേഴ്സിയിട്ട് വിജയം ആഘോഷിച്ചത്” | Real Madrid |Champions League |
ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ തിരിച്ചുവരവ് നടത്തിയാണ് റയൽ മാഡ്രിഡ് കലാശ പോരാട്ടത്തിന് യോഗ്യത ഉറപ്പാക്കിയത്.സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന സെമി ഫൈനൽ രണ്ടാം പാദത്തിൽ പിന്നിൽ നിന്നും തിരിച്ചു വന്ന റയൽ അധിക സമയത്ത് കരീം ബെൻസിമ നേടിയ ഗോളിനാണ് വിജയം നേടിയെടുത്തത്.
റയൽ മാഡ്രിഡ് ‘A por la 14’ എന്ന് എഴുതിയ ജേഴ്സി അണിഞ്ഞാണ് വിജയം ആഘോഷിച്ചത്.ഇതിന് പിന്നിലെ കാരണം ചികയുകയാണ് ആരാധകര്‍. 14ാം നമ്പര്‍ ജേഴ്‌സിയില്‍ ‘ഓള്‍ ഔട്ട് ഫോര്‍’ എന്ന് സ്പാനീഷ് ഭാഷയിലാണ് എഴുതിയിരുന്നത്. റയല്‍ താരങ്ങള്‍ ഈ പ്രത്യേക ജഴ്‌സി അണിഞ്ഞതോടെ ഇന്റര്‍നെറ്റില്‍ ഇത് തിരഞ്ഞായി ആരാധകരുടെ വരവ്. 13 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലാണ് റയല്‍ ഇതുവരെ മുത്തമിട്ടത്. 14ാമത്തേത് ഉയര്‍ത്താന്‍ പോകുന്നു എന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് 14ാം നമ്പര്‍ ജഴ്‌സി.
All @realmadriden players wearing 14TH UCL shirt! In Real Madrid we Believe! pic.twitter.com/xjV2te7qbO
— AviNash (@avi09cr7) May 4, 2022
‘A por la 14’ എന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ ‘All out for number 14’ എന്നാണ്. 2018 ലെ ബയേൺ മ്യൂണിക്കിനെതിരായ സെമി ഫൈനൽ വിജയത്തിന് ശേഷം സമാനമായ ഷർട്ടുകൾ ധരിച്ച് റയൽ ആഘോഷം നടത്തിയിരുന്നു.ആ അവസരത്തിൽ എ പോർല 13’ എന്നാണ് എഴുതിയിരുന്നത്.ആ വർഷത്തെ ഫൈനലിൽ ലിവർപൂളിനെ 3-1ന് തോൽപ്പിച്ച് റയൽ അവരുടെ വാക്ക് പാലിച്ചു.ഇരു ടീമുകളും വീണ്ടും ഫൈനലിൽ ഏറ്റുമുട്ടുമ്പോൾ ലോസ് ബ്ലാങ്കോസിന്റെ പിന്തുണക്കാർ ഇത്തവണയും ആവർത്തിച്ചുള്ള പ്രകടനം പ്രതീക്ഷിക്കുന്നു.

എന്നാല്‍ റയലിന്റെ ഈ സെലിബ്രേഷന്‍ ലിവര്‍പൂളിന് പ്രചോദനമാവും എന്നാണ് ആരാധകരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. 2018 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിയുടെ കണക്കും ലിവര്‍പൂളിന് മുന്‍പിലുണ്ട്. റയല്‍-മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിന് മുന്‍പ് തന്നെ റയലിനെ ഫൈനലില്‍ വേണമെന്ന് സല പറഞ്ഞിരുന്നു. റയല്‍ ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെ കണക്ക് തീര്‍ക്കാനുണ്ട് എന്നാണ് സല ട്വീറ്റ് ചെയ്തത്.
