“റയൽ മാഡ്രിഡിന്റെ ക്യാപ്റ്റനും ടീമിലെ അഞ്ചാം നിര ലെഫ്റ്റ് ബാക്കും”

ഒരു കാലത്ത് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളുടെ കൂട്ടത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം മാഴ്സലോയുടെ സ്ഥാനം. നീണ്ട 16 വർഷത്തെ സുവർണ കരിയറിന് വിരാമമിട്ടുകൊണ്ട് റാമോസ് റയൽ മാഡ്രിഡ് വിട്ട് പിഎസ്ജി യിലെത്തിയത്തോടെ നായക സ്ഥാനം ഏറ്റെടുക്കുന്നത് തന്റെ പതിനാറാം സീസണിനായി റയൽ മാഡ്രിഡിൽ ഒരുങ്ങുന്ന ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് മാഴ്‌സെലോ ആയിരുന്നു. പക്ഷെ ക്യാപ്റ്റനാണെങ്കിലും കളിക്കാനുള്ള അവസരങ്ങൾ ബ്രസീലിയൻ താരത്തിന് ലഭിക്കുന്നില്ല .

2018/19 മുതൽ മാഴ്സലോക്ക് സ്രായലിൽ ആദ്യ ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.2021/22 സീസണിൽ നാല് മാസങ്ങൾക്കുള്ളിൽ ഫെർലാൻഡ് മെൻഡി, മിഗ്വൽ ഗുട്ടറസ്, ഡേവിഡ് അലബ, നാച്ചോ ഫെർണാണ്ടസ് എന്നിവരേക്കാൾ കുറച്ച് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചിട്ടുള്ളത്, നിലവിൽ ഇവർക്ക് പിന്നിൽ റയൽ മാഡ്രിഡിന്റെ അഞ്ചാം നിര ലെഫ്റ്റ് ബാക്കാണ് മാഴ്സലോ. ഈ സീസണിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ഫ്രഞ്ച് താരം മെൻഡി 9 മത്സരങ്ങളിലും ,അലാബ മൂന്നും ,മിഗ്വൽ നാല്, നാച്ചോ മൂന്ന് .മത്സരങ്ങളിലും കളിച്ചു.കുറച്ച് വർഷങ്ങളായി മാഴ്‌സെലോയുടെ റയൽ മാഡ്രിഡിൽ കളിക്കുന്ന മത്സരങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്.

ഒരു പ്കഷെ ഇത് ക്ലബ്ബിലെ അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കാം.കഴിഞ്ഞ സീസണിൽ 36 ശതമാനം മത്സരങ്ങൾ മാത്രമാണ് കളിച്ചത്.2019/20ൽ 45 ശതമാനം, 2018/19ൽ 59 ശതമാനം എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇതുവരെ 19 കളികളിൽ അഞ്ചെണ്ണം (26 ശതമാനം) കളിച്ചിട്ടുണ്ട്. 2017/18-ൽ 62 മത്സരങ്ങളിൽ 44-ഉം കളിച്ച മാഴ്സലോയുടെ അവസാന ആധിപത്യ സീസണായിരുന്നു. അടുത്ത കാലത്ത്മാഡ്രിഡിനൊപ്പമുള്ള മാഴ്‌സെലോയുടെ റെക്കോർഡ് വളരെ മോശം തന്നെയാണ്.

മുൻ വർഷങ്ങളിൽ അദ്ദേഹം കാണിച്ച നിലവാരത്തിന്റെ അടുത്ത് പോലും എത്താൻ സാധിച്ചിട്ടില്ല .പക്ഷേ ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാളാണ് അദ്ദേഹം.ലോസ് ബ്ലാങ്കോസിന്റെ ഏറ്റവും വിജയകരമായ കാലഘട്ടങ്ങളിലൊന്നിൽ ബ്രസീലിയൻ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.വേർപിരിയാനുള്ള സമയം വരുമ്പോൾ ക്ലബ് തീർച്ചയായും ഉചിതമായ വിടവാങ്ങൽ സംഘടിപ്പിക്കും എന്നുറപ്പാണ്.

2006 ൽ റയൽ മാഡ്രിഡിൽ എത്തിയ മാഴ്‌സെലോ അവർക്കായി 533 മത്സരങ്ങളിൽ നിന്നും 38 ഗോളുകൾ നേടിയിട്ടുണ്ട്.നാല് യുവേഫ ചാമ്പ്യൻസ് ലീഗുകൾ ,അഞ്ച് ലാ ലിഗ കിരീടങ്ങളും ഉൾപ്പെടെ ആകെ 22 ട്രോഫികളും നേടിയിട്ടുണ്ട്.ഫിഫ്പ്രോ വേൾഡ് ഇലവനിൽ ആറ് തവണയും യുവേഫ ടീം ഓഫ് ദ ഇയർ മൂന്ന് തവണയും ലാ ലിഗയുടെ ടീം ഓഫ് സീസൺ 2016 ലും തിരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിയൻ ദേശീയ ടീമിനായി 58 മത്സരണങ്ങളിൽ ജേഴ്സിയണിഞ്ഞിട്ടുണ്ട്.

Rate this post