
അൻസെലോട്ടി തന്റെ “ബിബിസി പ്ലാൻ” റയൽ മാഡ്രിഡിൽ വീണ്ടും പൊടിതട്ടിയെടുക്കുന്നു
അന്താരാഷ്ട്ര ഇടവേളയ്ക്ക് മുമ്പ് ഷെരീഫിനോടും എസ്പാൻയോളിനോടും പരാജയപ്പെട്ടതോടെ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടി അതിനുള്ള ഉത്തരം തേടിയുള്ള അന്വേഷണത്തിലാണ്.പിന്നീടുള്ള കളിയില്ലാത്ത പത്തൊൻപത് ദിവസങ്ങൾ ഒരു പടി പിന്നോട്ട് പോകാനും തന്റെ തെറ്റുകയിൽ ഒരു പുനര്ചിന്തനം നടത്താനും ശ്രമം നടത്തിയ ആൻസെലോട്ടി അതിനെ മറികടക്കാനുള്ള പുതിയ പദ്ധതിയും തയ്യാറാക്കി.
റയൽ മാഡ്രിഡിന് ഏറ്റവും അനുയോജ്യമായ ശൈലി 4-3-3 ആണെന്ന് ആൻസെലോട്ടി മനസ്സാലാക്കുകയും അത് മറച്ചു വെക്കാതെ പത്ര സമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തു. ഷാക്തറിനും ബാഴ്‌സലോണയ്ക്കും എതിരെ ഈ ശൈലി ഉപയോഗിക്കുകയും അത് വിജയിക്കുകയും ചെയ്തു. അത് ശെരിയായ തീരുമാനമായിരുന്നു എന്ന് കാണിക്കുന്നതായിരുന്നു ആ മത്സര ഫലം.മേൽപ്പറഞ്ഞ രണ്ട് ഗെയിമുകളും തനിക്ക് വിജയിക്കണമെന്ന് അൻസെലോട്ടിക്ക് അറിയാമായിരുന്നു.

മുൻ കാലങ്ങളിൽ ആക്രമണത്തിൽ ബിബിസി ( ബെയ്ൽ, ബെൻസേമ, ക്രിസ്റ്റ്യാനോ) ത്രയമുള്ളപ്പോൾ നന്നായി പ്രവർത്തിച്ച സിസ്റ്റത്തിലേക്ക് അദ്ദേഹം മടങ്ങുകയും ചെയ്തു.ഗാരെത് ബെയ്‌ലോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇല്ലെങ്കിലും വിനീഷ്യസും റോഡ്രിഗോയും വളരെ ഉയർന്ന നിലവാരത്തിൽ മുന്നേറി. അവർക്കിടയിൽ, കരിം ബെൻസെമ വളരെ മികച്ചു നിൽക്കുകയും ചെയ്തു.എൽ ക്ലാസിക്കോയിൽ ഈ പ്ലാൻ നന്നായി പ്രവർത്തിക്കുകയും ചെയ്തു. ഇത് റയൽ മാഡ്രിഡിനെ പന്ത് കൂടുതൽ കൈവശം വെക്കാനും കൌണ്ടർ അറ്റാക്ക് നടത്താനും കാറ്റലൻസിനെ പ്രതിരോധിക്കാനും സാധിച്ചു. ഇടതു വിങ്ങിൽ വിനീഷ്യസ് ഓസ്കാർ മിങ്ഗൂസയ്ക്ക് എല്ലാത്തരം പ്രശ്നങ്ങളും ഉണ്ടാക്കി. ഷക്തറിനെതിരായ പദ്ധതി ഏറെക്കുറെ സമാനമായിരുന്നു

വിനീഷ്യസ് ഒരു നിർണായക കളിക്കാരനാണെന്നും ക്ലബ്ബിൽ ആദ്യമായി എത്തിയപ്പോൾ കാണിച്ച കഴിവുകൾക്കനുസരിച്ച് ഇപ്പോൾ താരം കളിക്കുന്നതെന്നും ആൻസലോട്ടിക്ക് അറിയാം. തന്റെ ടീമിന് യഥാർത്ഥ മാറ്റമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹത്തിനറിയാം.ലെഫ്റ്റ് ബാക്കിൽ ഫെർലാൻഡ് മെൻഡിയുടെ സാന്നിധ്യവും സഹായകമാണ്, കാരണം വിനീഷ്യസിന് മറ്റു കളിക്കാരെ പോലെ പിന്നോക്കം പോകേണ്ടതില്ല. കൂടാതെ, ഡേവിഡ് അലബ ലെഫ്റ്റ് ബാക്കിൽ ആയിരിക്കുമ്പോൾ, ഓസ്ട്രിയൻ ഓവർലാപ്പ് അനുവദിക്കുന്നതിന് വിനീഷ്യസിന് മധ്യത്തിലേക്ക് നീങ്ങേണ്ടതുണ്ട്.4-3-3, പ്രത്യാക്രമണ സമീപനം ഈ സീസണിൽ വലിയ ടീമുകൾക്കെതിരെ അവർക്ക് മികച്ച സേവനം നൽകുമെന്ന് തോന്നുന്നു.