പ്രീമിയർ ലീഗിലെ ചെൽസിയുടെ മോശം തുടക്കത്തിന് പിന്നിലെ കാരണങ്ങൾ| Chelsea
പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് ഇന്നലെ സതാംപ്ടണിന്റെ കൈകളിൽ 1-2 ന്റെ അപ്രതീക്ഷിത തോൽവി നേരിട്ടു.പ്രീമിയർ ലീഗ് 2022-23 ൽ ചെൽസിയുടെ രണ്ടമത്തെ തോൽവിയാണിത്. അഞ്ചു മത്സരങ്ങൾ അവസാനിച്ചപ്പോൾ മൊത്തം വിജയങ്ങളും ഒരു സമനിലയും രണ്ട് തോൽവികളും ആയി ചെൽസി പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്.കഴിഞ്ഞ സീസണിൽ മൂന്നാം സ്ത്നത്തെത്തിയ ചെൽസിയുടെ ഈ സീസണിലെ മോശം തുടക്കം വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തു.
സീസണിൽ ഇതുവരെ എട്ട് ഗോളുകൾ വഴങ്ങിയപ്പോൾ ആറ് ഗോളുകളാണ് ചെൽസി നേടിയത്. സതാംപ്ടണെതിരായ ചെൽസിയുടെ തോൽവിക്ക് പിന്നിലെ ഒരു കാരണം സ്ട്രൈക്കർ റഹീം സ്റ്റെർലിങ്ങിന്റെ ആദ്യ പകുതിയിലെ മോശം സമീപനമാണ്. ചെൽസിക്കായി ഏക ഗോൾ നേടുന്നതിന് മുമ്പ് നിരവധി ഗോളവസരങ്ങൾ അദ്ദേഹം സൃഷ്ടിച്ചെങ്കിലും അതെല്ലാം പരിവർത്തനം ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. പ്രതിരോധം അൺലോക്ക് ചെയ്യാൻ ലാംപാർഡിനെയും ഫാബ്രിഗാസിനെയും പോലുള്ള ക്രിയേറ്റീവ് മിഡ്ഫീൽഡർമാരാരുടെ അഭാവം ചെൽസിയിൽ കാണാൻ സാധിക്കും. മികച്ചൊരു ക്രിയേറ്റീവ് മിഡ്ഫീല്ഡറുടെ അഭാവം ഈ സീസണിലെ എല്ലാ മത്സരങ്ങളിലും ചെൽസിയിൽ കാണാൻ സാധിച്ചു.
സമ്മർ ട്രാൻസ്ഫർ വിൻഡോ 2022 അവസാനിക്കാനിരിക്കെ, ചെൽസിക്ക് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ട്. ടിമോ വെർണർ, റൊമേലു ലുക്കാക്കു തുടങ്ങിയ സ്റ്റാർ സ്‌ട്രൈക്കർമാരുടെ സേവനം നഷ്ടപ്പെട്ട ചെൽസിക്ക് തീർച്ചയായും ഒരു പുതിയ സ്‌ട്രൈക്കറെ ആവശ്യമാണ്. ബാഴ്‌സലോണയുടെ പിയറി-എമെറിക് ഔബമെയാങ് ചെൽസിയുമായി ട്രാൻസ്ഫർ ചെയ്യപ്പെടുന്ന മുൻനിര താരങ്ങളിൽ ഒരാളാണ്.എന്നാൽ ട്രാൻസ്ഫർ ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. കഴിഞ്ഞ കളിയിൽ ചെൽസിയുടെ പ്രതിരോധം ഇളകിയതായി കാണപ്പെട്ടു. പ്രായമായ ഡിഫെൻഡർമാർക്ക് എതിർ താരങ്ങളോട് പലപ്പോഴും പിടിച്ചു നില്ക്കാൻ സാധിക്കുന്നില്ല. പ്രതിരോധ താരങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്ക് ചെൽസിയിൽ വലിയ പ്രശ്നങ്ങൾ സൃഷിടിച്ചു
ജോർഗിഞ്ഞോയുടെ ഫോമില്ലായ്മാ ചെൽസിയുടെ തോൽവിക്ക് ഒരു കാരണമായി മാറി.ജോർജിഞ്ഞോയുടെ പ്രകടനം തനിക്ക് പ്യുവർ നമ്പർ. 6 ആയി കളിക്കാൻ കഴിയില്ലെന്ന് തെളിയിച്ചു. പ്രതിരോധത്തിലും മുന്നേറ്റ നിര താരങ്ങളെ കണക്ട് ചെയ്യുന്നതിലും ഇറ്റാലിയൻ പരാജയമായിരുന്നു.ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ എൻഗോലോ കാന്റെയുടെ പരിക്ക് ചെൽസി മധ്യനിരയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ചെൽസി ബെഞ്ചിൽ ഫ്രഞ്ച് താരത്തിന് പകരം വെക്കാൻ ഒരാളില്ല എന്നത് വാസ്തവമാണ്.