ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നില്ലെന്ന് തീരുമാനിക്കാനുണ്ടായ കാരണങ്ങൾ
ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നതിന്റെ തൊട്ടരികിൽ എത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ആ തീരുമാനത്തിൽ നിന്നും താരം പുറകോട്ടു പോയിട്ടുണ്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റായി മാറി മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് ജെറാർഡ് റോമെറോ റിപ്പോർട്ടു ചെയ്യുന്നത്. അതേസമയം താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന് അതിനർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കുന്നതിന് തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ബാഴ്‌സലോണ താരത്തിനായി ഓഫർ നൽകാത്ത സാഹചര്യത്തിൽ ഫ്രാൻസിൽ തന്നെ മെസി തുടരുമെന്ന് ഏവരും ഉറപ്പിക്കുകയും ചെയ്‌ത സമയത്താണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. എന്താണ് മെസിയുടെ തീരുമാനത്തിന് പിന്നിലുള്ള കാരണമെന്ന് ആരാധകർ ചോദിച്ചു കൊണ്ടിരിക്കുകയാണ്.
ലോകകപ്പിൽ ഫ്രാൻസിനെതിരെ വിജയം നേടിയതിനു പിന്നാലെയാണ് ലയണൽ മെസിയുടെ തീരുമാനത്തിൽ മാറ്റമുണ്ടായത്. അർജന്റീന വിജയം നേടിയതോടെ ഫ്രാൻസിലെ ആരാധകർക്ക് ലയണൽ മെസിയോട് അകൽച്ചയുണ്ട്. ഇനി കരിയറിലൊന്നും നേടാൻ ബാക്കിയില്ലാത്തതിനാൽ തന്നെ ബാക്കിയുള്ള കാലം സന്തോഷത്തോടെ കളിക്കാനാണ് മെസി ആഗ്രഹിക്കുന്നത്. പിഎസ്‌ജി ആരാധകരുമായി അഭിപ്രായവ്യത്യാസം അതിനെ ബാധിച്ചേക്കാം.
എംബാപ്പെക്ക് പിഎസ്‌ജി നൽകുന്ന അമിതമായ സംരക്ഷണവും ലയണൽ മെസിയുടെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. പിഎസ്‌ജിയിലെ അർജന്റീന താരങ്ങളായ പരഡെസ്, ഡി മരിയ എന്നിവർ ക്ലബ് വിടാൻ കാരണം എംബാപ്പയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പുറമെ മെസിയുടെ ഉറ്റസുഹൃത്തായ നെയ്‌മർ ക്ലബ് വിടാണെമന്നും എംബാപ്പക്കുണ്ടെന്ന് വാർത്തകളുണ്ട്. ഇതും മെസിയുടെ തീരുമാനത്തിന് കാരണമായിട്ടുണ്ടാകാം.
35 years old but Lionel Messi is still dribbling past defenders like it’s nothing 🐐 pic.twitter.com/poLgUf18Hj
— LSPN FC (@LSPNFC_) January 23, 2023
ആരാധകരുമായുള്ള അഭിപ്രായവ്യത്യാസവും കൊണ്ട് പിഎസ്‌ജിയിൽ തുടരാൻ ലയണൽ മെസി ആഗ്രഹിക്കുന്നില്ല. ലോകകപ്പ് വിജയം നേടി കരിയർ തന്നെ പൂർണതയിലെത്തിച്ച ലയണൽ മെസിക്ക് തണുപ്പൻ സ്വീകരണമാണ് പിഎസ്‌ജി നൽകിയത്. ഫ്രാൻസിലെ ആരാധകർക്ക് തന്നോടുള്ള അകൽച്ച കുറയാൻ സമയമെടുക്കും എന്നതിനാൽ തന്നെ അതിനേക്കാൾ നല്ലത് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറുകയാണെന്ന് ലയണൽ മെസി കരുതുന്നുണ്ടാകാം.