മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറിയതിന് ശേഷം റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കി മാറ്റിയ ഏർലിങ് ഹലാൻഡ്| Erling Haaland

2000 ജൂലൈയിൽ ലീഡ്‌സിലാണ് ഏർലിങ് ഹാലൻഡ്‌ ജനിക്കുന്നത് ,പിതാവ് ആൽഫ്-ഇംഗെ ലീഡ്സ് യുണൈറ്റഡ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിൽ ചേരുന്നതിന് ഏതാനും ആഴ്ചകൾക്ക് ശേഷമായിരുന്നു താരത്തിന്റെ ജനനം.2000-01-ൽ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലെത്തിയ ലീഡ് യുണൈറ്റഡ് അവരുടെ ഏറ്റവും മികച്ച സീസണുകളിലൊന്ന് ആസ്വദിക്കുകയായിരുന്നു.

ഇന്നലെ രാത്രി സെവിയ്യയ്യിൽ വെച്ച് മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന എർലിംഗ് ഹാലൻഡ് ചാമ്പ്യൻസ് ലീഗ് ഗോളുകളിൽ ലീഡ്സിനെ മറികടന്നിരിക്കുകയാണ്. ഹാലാൻഡ് ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ 20 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയപ്പോൾ ലീഡ്സ് 16 മത്സരങ്ങളിൽ നിന്നും നേടിയത് 24 ഗോളുകൾ മാത്രം.ആധുനിക ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിൽ ഒരു കളിക്കാരന്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 1990 കളിലെ കവൻട്രി ഇതിഹാസം മിക്ക് ക്വിന്റെ റെക്കോർഡ് മറികടന്ന് എർലിംഗ് ഹാലൻഡ് ഇതിനകം തന്നെ പ്രീമിയർ ലീഗ് റെക്കോർഡുകളുടെ ഒരു പരമ്പര തന്നെ കരസ്ഥമാക്കിയിട്ടുണ്ട്.

ക്ലബ്ബിനായി പ്രീമിയർ ലീഗ് അരങ്ങേറ്റത്തിലും യുവേഫ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിലും ഗോൾ നേടുന്ന ആദ്യ മാഞ്ചസ്റ്റർ സിറ്റി താരമാണ് ഹാലാൻഡ്. ഫെർണാണ്ടോ മോറിയന്റസ്, ഹാവിയർ സാവിയോള, സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവർക്ക് ശേഷം യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കായി (സാൽസ്ബർഗ്, ബൊറൂസിയ ഡോർട്ട്മുണ്ട്, മാൻ സിറ്റി) ആദ്യമായി ഗോൾ നേടുന്ന നാലാമത്തെ കളിക്കാരനാണ് ഹാലാൻഡ്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 31 കളിക്കാർ മാത്രമാണ് മത്സരത്തിൽ തന്റെ 20-ാം മത്സരം കളിക്കുന്ന എർലിംഗ് ഹാലൻഡിനേക്കാൾ കൂടുതൽ ഗോളുകൾ നേടിയത്.ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 25 ഗോളുകൾ നേടിയ താരം കൂടിയാണ് ഹാലാൻഡ്.

പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്റെ ആദ്യ അഞ്ച് മത്സരങ്ങളിൽ ഒമ്പത് ഗോളുകൾ നേടുന്ന ആദ്യ താരമാണ് ഹാലാൻഡ്.മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തന്റെ ആദ്യ ആറ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഹാലൻഡ് 10 ഗോളുകൾ നേടി, 1992 ഡിസംബറിൽ മിക്ക് ക്വിന്നിനൊപ്പം മത്സരത്തിന്റെ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 10 ഗോളുകൾ നേടിയ കളിക്കാരൻ.2019-ൽ റെഡ് ബുൾ സാൽസ്ബർഗിനായി തന്റെ യുസിഎൽ അരങ്ങേറ്റത്തിൽ ഹാട്രിക്കും 2020-ൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടിയുള്ള ആദ്യ മത്സരത്തിൽ രണ്ടു ഗോളുകളും നേടിയ 22 കാരൻ സിറ്റിക്കായുള്ള ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും രണ്ടു ഗോളുകൾ നേടി.

പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഈ സീസണിൽ ഹാലാൻഡ് 167 ടച്ചുകൾ നടത്തുകയും 12 ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്.ചെൽസിക്ക് വേണ്ടി 48 മത്സരങ്ങളിൽ ഷെവ്ചെങ്കോ നേടിയതിനേക്കാൾ കൂടുതൽ പ്രീമിയർ ലീഗ് ഗോളുകൾ ഹാലൻഡ് ഇതിനകം നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ 25 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന എംബാപ്പയുടെ റെക്കോർഡും ഹാലാൻഡ് ഇന്നലെ മറികടന്നു. 25 ഗോളുകൾ നേടുമ്പോൾ എംബാപ്പയുടെ പ്രായം 22 വയസ്സും 80 ദിവസവും ആയിരുന്നെങ്കിൽ ഹാലാൻഡിന്റെ 22 വയസ്സും 47 ദിവസവുമായിരുന്നു.

Rate this post