വേൾഡ് കപ്പിൽ നെയ്മറെ കാത്തിരിക്കുന്ന റെക്കോർഡുകൾ |Neymar |Qatar

ലോക ഫുട്ബോളിലേക്ക് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത രാജ്യമാണ് ബ്രസീൽ.ഫുട്ബോൾ ചരിത്രത്തിൽ പല റെക്കോഡുകളും സ്വന്തം പേരിൽ അടയാളപ്പെടുത്തിയ നിരവധി ബ്രസീലിയൻ താരങ്ങളുണ്ട്.ഇപ്പോൾ ദേശീയ ഫുട്ബോൾ ടീമിന്റെ ഭാഗമായ നെയ്മർ ബ്രസീലിയൻ ദേശീയ ടീമിൽ തന്റെ മുൻഗാമികൾ സ്ഥാപിച്ച വിവിധ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്.

30 കാരനായ നെയ്മർ ബ്രസീലിനായി നിരവധി ദേശീയ റെക്കോർഡുകൾ ഇതിനകം തകർത്തു. എങ്കിലും നെയ്മറിന് ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുണ്ട്. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ പെലെയ്‌ക്ക് രണ്ട് ഗോളുകൾക്ക് പിന്നിലാണ് നെയ്മർ.ബ്രസീലിയൻ ദേശീയ ടീമിനായി 75 ഗോളുകളാണ് നെയ്മർ നേടിയിരിക്കുന്നത്.ദേശീയ ടീമിനായി പെലെ 77 ഗോളുകൾ നേടിയിട്ടുണ്ട്. എന്നിരുന്നാലും, വരാനിരിക്കുന്ന ഖത്തർ ലോകകപ്പിൽ 3 ഗോളുകൾ കൂടി നേടിയാൽ, പെലെയുടെ റെക്കോർഡ് മറികടക്കാനും ബ്രസീൽ ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ ആകാനും നെയ്‌മറിന് കഴിയും.

നിലവിൽ ബ്രസീൽ ദേശീയ ടീമിനൊപ്പം 88 മത്സരങ്ങളിൽ നെയ്മർ വിജയിച്ചിട്ടുണ്ട് .ബ്രസീൽ ദേശീയ ടീമിനൊപ്പം 88 മത്സരങ്ങൾ കളിച്ച് വിജയിച്ച ഇതിഹാസ ഫുൾ ബാക്ക് കഫുവിനൊപ്പം നെയ്മർ ഈ റെക്കോർഡ് പങ്കിടുന്നു.വരുന്ന ലോകകപ്പിൽ ബ്രസീലിനൊപ്പം ഒരു ജയം കൂടി നെയ്മറിന് നേടാനായാൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച വിജയിച്ച ബ്രസീലിയൻ താരമായി നെയ്മർ മാറും.ഇതിഹാസ താരങ്ങളായ റോബർട്ടോ കാർലോസ് (82), ഡാനി ആൽവ്സ് (81) എന്നിവരാണ് ഈ പട്ടികയിൽ നെയ്മറിന് പിന്നിൽ.

ബ്രസീൽ ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോൾ സ്‌കോറർ നെയ്‌മറാണെങ്കിലും, അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ ബ്രസീലിയൻ താരമാണ് നെയ്മർ. ബ്രസീലിയൻ ജേഴ്സിയിൽ ഇതുവരെ 54 അസിസ്റ്റുകളാണ് നെയ്മർ നടത്തിയത്.നിലവിൽ ബ്രസീൽ ദേശീയ ടീമിനായി നെയ്മർ 121 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ നിലവിൽ നാലാം സ്ഥാനത്താണ് നെയ്മർ. ബ്രസീലിനായി 143 മത്സരങ്ങൾ കളിച്ച ഇതിഹാസ ഫുൾ ബാക്ക് കഫുവാണ് ഈ പട്ടികയിൽ ഒന്നാമത്.

റോബർട്ടോ കാർലോസ് (127), ഡാനി ആൽവസ് (125) എന്നിവരാണ് ഈ പട്ടികയിൽ നെയ്മറിനേക്കാൾ മുന്നിൽ. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ബ്രസീൽ സെമിയിൽ വിജയിക്കുകയും ബ്രസീലിന്റെ എല്ലാ മത്സരങ്ങളിലും നെയ്മർ കളിക്കുകയും ചെയ്താൽ ബ്രസീലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ നെയ്മറിന് രണ്ടാം സ്ഥാനത്തെത്താം. 30-കാരന്റെ കരിയറിൽ ഇനിയും വർഷങ്ങൾ ബാക്കിയുള്ളതിനാൽ, ബ്രസീലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച കളിക്കാരനായി നെയ്മർ കഫുവിനെ മറികടക്കാൻ സാധ്യതയുണ്ട്.

Rate this post