യുവേഫ നേഷൻസ് ലീഗിലെ കന്നി കിരീടം സ്വന്തമാക്കി സ്പെയിൻ. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ തകർത്താണ് സ്പെയിൻ കിരീടം ചൂടിയത് (5-4). 2012ൽ യൂറോ ചാമ്പ്യൻമാരായ ശേഷം 11 വർഷത്തിന് ശേഷമാണ് സ്പെയിൻ ഒരു അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പ് സ്വന്തമാക്കുന്നത്.
അധിക സമയത്തിന് ശേഷവും മത്സരം ഗോൾരഹിതമായ തുടർന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്.റോട്ടർഡാമിലെ സ്റ്റേഡിയൻ ഫെയ്നൂർഡ് ‘ഡി കുയിപിൽ’ ഫൈനൽ പോരാട്ടത്തിൽ സ്പെയിനിന് വേണ്ടി മിഡ്ഫീൽഡർ റോഡ്രി മിന്നുന്ന പ്രകടനമാണ് പുറത്തടുത്തത്.റോഡ്രി തന്നെ പ്ലെയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടു.ഇറ്റലിക്കെതിരായ സെമി ഫൈനൽ വിജയത്തിലും നിർണായക പങ്കുവഹിച്ച സ്പാനിഷ് മിഡ്ഫീൽഡർ ഫൈനലിലും മികവ് ആവർത്തിച്ചു.
Rodri, #ManCity & Spain, 2022/23:
— City Xtra (@City_Xtra) June 18, 2023
📌 66 Apps
⚽️ 4 Goals
🅰️ 7 Assists
🏆 Premier League
🏆 Champions League
🏆 Nations League
🏆 FA Cup
🏅 #UCL Player of the Season
🏅 #UCL Team of the Season
🏅 #UCLFinal Player of the Match
🏅 #NationsLeague Best Player
⭐️ #UCLFinal Winning Goal pic.twitter.com/YcyebL930L
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിക്കായി വിജയഗോൾ നേടിയ റോഡ്രി ചരിത്രപരമായ ട്രിബിൾ പൂർത്തിയാക്കിയിരുന്നു.പ്ലെയർ ഓഫ് ദി മാച്ച്, 2022/23 യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലെയർ ഓഫ് ദി സീസൺ എന്നീ സ്ഥാനങ്ങൾ നേടിയതിന് ശേഷം ഒരാഴ്ചയ്ക്കിടെയാണ് ഈ ഏറ്റവും പുതിയ അംഗീകാരം. മാഞ്ചസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് വിജയിച്ച മത്സരങ്ങളിൽ ഒന്നൊഴികെ മറ്റെല്ലാ മത്സരങ്ങളിലും റോഡ്രി പ്രത്യക്ഷപ്പെട്ടു, രണ്ട് ഗോളുകൾ നേടി.
Rodri is the first player to be named Man of the Match in the UEFA Champions League Final and win the UEFA Nations League Finals Best Player. 😤 pic.twitter.com/HI2wHrmfqY
— Squawka (@Squawka) June 18, 2023
യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെടുകയും യുവേഫ നേഷൻസ് ലീഗ് ഫൈനൽസ് ബെസ്റ്റ് പ്ലെയർ നേടുകയും ചെയ്യുന്ന ആദ്യ കളിക്കാരനാണ് റോഡ്രി.”എന്നെ സംബന്ധിച്ചിടത്തോളം റോഡ്രി ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറാണ്, ഞാൻ പരിശീലകനായപ്പോൾ മുതൽ ഇത് പറയുന്നുണ്ട് ” സ്പാനിഷ് പാരിസിലേക്കാണ് ലൂയിസ് ഡി ലാ ഫ്യൂണ്ടെ പറഞ്ഞു.