ആഫ്രിക്കൻ കരുത്തരായ ഘാനയെ കീഴടക്കി ബ്രസീൽ , റിച്ചാലിസണ് ഇരട്ട ഗോൾ |Brazil

ഖത്തർ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയവുമായി ബ്രസീൽ.ഫ്രാൻസിലെ ലെ ഹാവ്രെയിലെ സ്റ്റേഡ് ഓഷ്യനിൽ വെച്ച് നടന്ന മത്സരത്തിൽ ബ്രസീൽ ഘാനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപെടുത്തി, ബ്രസീലിനായി ടോട്ടൻഹാം സ്‌ട്രൈക്കർ റിചാലിസൺ രണ്ടു ഗോളുകൾ നേടിയപ്പോൾ സൂപ്പർ താരം നെയ്മർ രണ്ടു അസിസ്റ്റുമായി മികച്ച പ്രകടനം കാഴ്ചവെച്ചു.മാർക്വിനോസ് ആണ് ബ്രസീലിന്റെ മറ്റൊരു ഗോൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീലിന്റെ ആധിപത്യമാണ് കാണാൻ സാധിച്ചത്. മുന്നേറ്റ നിരയിൽ സൂപ്പർ താരം നെയ്മറിനൊപ്പം വിനീഷ്യസ് ജൂനിയറും റിചാലിസണും റാഫിൻഹയും അണിനിരന്നു. മത്സരത്തിന്റെ 9 ആം മിനുട്ടിൽ തന്നെ ബ്രസീൽ മുന്നിലെത്തി , റാഫിൻഹ എടുത്ത കോർണറിൽ നിന്നും മാർക്വിനോസ് ഏറ്റവും ഉയരത്തിൽ ചാടുകയും കൂളായി ഒരു ബുള്ളറ്റ് ഹെഡർ വലയിലാക്കുകയും ചെയ്തു. 15 ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയർ ബോക്സിലേക്ക് കൊടുത്ത മികച്ചൊരു പാസ് റാഫിൻഹക്ക് ലക്ഷ്യത്തിലേക്ക് അടിക്കനായി സാധിച്ചില്ല.

ഇടതു വിങ്ങിൽ വിനിഷ്യസിന്റെ മുന്നേറ്റം തടയാൻ ഘാന പ്രതിരോധ താരങ്ങൾ നന്നേ ബുദ്ധിമുട്ടിയിരുന്നു. 28 ആം മിനുട്ടിൽ മിച്ചൊരു മുന്നേറ്റത്തിന് ശേഷം റിചാലിസൺ ബ്രസീലിന്റെ സ്കോർ 2 -0 ആക്കി ഉയർത്തി. നെയ്മറുടെ പാസിൽ നിന്നായിരുന്നു ടോട്ടൻഹാം താരത്തിന്റെ ഗോൾ പിറന്നത്. 40 ആം മിനുട്ടിൽ വിനിഷ്യസിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിൽ നിന്നും ഗോൾ നേടി റിചാലിസൺ സ്കോർ 3 -0 ആക്കി. നെയ്മർ എടുത്ത ഫ്രീകിക്കിൽ നിന്നും ഹെഡ്ഡറിലൂടോപ് റിചാലിസൺ വലയിലാക്കി. ആദ്യ പകുതിയിൽ ഗോൾ നേടാൻ ബ്രസീലിനു നിരവധി അവസരം ലഭിച്ചപ്പോൾ ഘാനക്ക് ഒരു അവസരം പോലും ലഭിച്ചില്ല.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട ഘാനയെയാണ് കാണാൻ സാധിച്ചത്, ബ്രസീലിന്റെ മുന്നേറ്റങ്ങളെ ഫലപ്രദമായി തടഞ്ഞ അവർ മുന്നേറ്റങ്ങളിലും മികച്ചു നിന്നു. ലീഡുയർത്താൻ ബ്രസീലിന് അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഘാന മികച്ചു നിന്നപ്പോൾ ആദ്യ പകുതിയിലെ പ്രകടനത്തിന്റെ നിഴൽ മാത്രമായിരുന്നു ബ്രസീൽ.

Rate this post