❝ഒളിമ്പിക്സിൽ 30 മിനിറ്റിനുള്ളിൽ ഹാട്രിക് നേടിയ റിച്ചാലിസണെ പരിഹസിച്ച് അർജന്റീന താരങ്ങൾ❞

ഒളിംപിക്സിൽ ഫുട്ബോളിൽ ആദ്യ മത്സരത്തിൽ അർജന്റീന ഓസ്‌ട്രേലിയയ്‌ക്കെതിരെ 2-0 ന് പരാജയപ്പെട്ടപ്പോൾ ബ്രസീൽ ജർമ്മനിയെ 4-2 ന് പരാജയപ്പെടുത്തി തകർപ്പൻ തുടക്കം കുറിച്ചു.യോകോഹാമയിൽ നടന്ന മത്സരത്തിൽ ആദ്യ അരമണിക്കൂറിനുള്ളിൽ റിച്ചാർലിസൺ ഹാട്രിക്ക് നേടുകയും നാലാമത്തെ ഗോൾ പോളിൻഹോയുടെ വകയുമായിരുന്നു.

കോപ്പ അമേരിക്ക ഫൈനൽ അടക്കം കളിച്ച റിചാലിസൺ ഹാട്രിക്ക് നേടിയത് TYC സ്പോർട്സ് അവരുടെ ഔദ്യോഗികമായ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതിനുശേഷം, കോപ്പ അമേരിക്ക കിരീട ജേതാക്കളായ പരേഡസ്,ഡി മരിയ,ലോ സെല്‍സോ എന്നിവർ കമന്റ് ബോക്സിലൂടെ കോപ്പ അമേരിക്ക ഫൈനലിൽ ഇതൊന്നും കണ്ടില്ലല്ലോ എന്ന രീതിയിൽ താരത്തെ പരിഹസിച്ചു രംഗത്തെത്തി. “ജർമ്മനിക്കെതിരായ ബ്രസീലിന്റെ ഒളിമ്പിക് അരങ്ങേറ്റത്തിൽ, കളിയുടെ ആദ്യ അരമണിക്കൂറിനുള്ളിൽ ഹാട്രിക്ക് നേടി ബ്രസീലിയൻ സ്‌ട്രൈക്കർ ആഘോഷിച്ചു ” എന്ന തലക്കെട്ടോടെ മൂന്ന് ഗോളുകളുടെ ഫോട്ടോകളോടെ അവർ പോസ്റ്റുചെയ്‌തു.

ഈ ചിത്രത്തിന് താഴെ പിഎസ്ജി താരം പരേഡസ് ഫൈനലിൽ ഒന്നും കണ്ടില്ല എന്ന രീതിയിൽ കമന്റ് ചെയ്തു. പരേഡസിന്റെ പ്രതികരണം അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ഏറ്റെടുക്കുകയായിരുന്നു. കോപ്പ വിജയത്തിന് ശേഷം അവധി ദിനം ആഘോഷിക്കുന്ന അര്ജന്റീന താരം ജിയോവാനി ലോ സെൽസോ ചില ഇമോജികളോടെ പ്രതികരിച്ചു (ആദ്യം കടുത്ത മുഖവും പിന്നീട് ചിരിയും) പിന്നീട് ഏഞ്ചൽ ഡി മരിയയും ഇമോജികളുമായി എത്തി.

അതിനിടയിൽ എരി തീ യിൽ എന്ന ഒഴിക്കുന്നത് പോലെ കോപ്പ ഫൈനലിൽ ദിവസങ്ങൾക്ക് മുമ്പ് ബ്രസീൽ അമേരിക്ക കപ്പ് ചാമ്പ്യന്മാരാകുമെന്ന് റിച്ചാർലിസൺ പ്രവചിച്ചിരുന്നു എന്ന മെസ്സജ് tyc സ്പോർട്സ് പരേഡസിനു മറുപടി നൽകി. കോപ്പ അമേരിക്കയിലെ പരാജയത്തിൽ നിന്നും കരകയറാനാണ് ബ്രസീൽ ഒളിംപിക്സിന കാണുന്നത്. എന്നാൽ അര്ജന്റീനയാവട്ടെ കിരീട നേട്ടം ആഘോഷിച്ചു തീർക്കുകയാണ്.റിയോ 2016 ൽ നേടിയ പോലെ ടോക്യോവിലും സ്വർണം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ. അര്ജന്റീനയാവട്ടെ ആദ്യ മത്സരത്തക്കിൽ തന്നെ ദുർബലരായ ഓസ്‌ട്രേലിയയോട് പരാജയപ്പെടുകയും ചെയ്തു.

Rate this post