❝മാഞ്ചസ്റ്റർ യുണൈറ്റഡിൽ ക്രിസ്റ്റ്യാനോക്ക് പകരക്കാരാവാൻ ഈ താരത്തിന് മാത്രമേ സാധിക്കു❞ :റിയോ ഫെർഡിനാൻഡ് |Cristiano Ronaldo

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത് പോവുന്നത് കൂടുതൽ അടുത്തിരിക്കുകയാണ്.തായ്‌ലൻഡിലെയും ഓസ്‌ട്രേലിയയിലെയും പ്രീ-സീസൺ പര്യടനത്തിനുള്ള ടീമിനൊപ്പമുള്ള യാത്രയിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ വിട്ടു നിൽക്കുകയും ചെയ്തു.

റൊണാൾഡോയുടെ പകരക്കാരനായി നിരവധി പേരുകൾ യുണൈറ്റഡുമായി ബന്ധപ്പെട്ടിട്ടില്ലെങ്കിലും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റിയോ ഫെർഡിനാൻഡിന് ഒരു കളിക്കാരന്റെ പേര് മാത്രമാണ് മുന്നോട്ട് വെക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 2021-22 ലെ നിരാശാജനകമായ സീസണിൽ റൊണാൾഡോ 24 ഗോളുകൾ നേടി. എന്നാൽ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ ക്ലബിന്റെ പരാജയവും സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ മികച്ച കളിക്കാരെ ആകർഷിക്കാൻ കഴിയാത്തതും റൊണാൾഡോയെ തന്റെ ഭാവി പുനർമൂല്യനിർണയം ചെയ്യാൻ പ്രേരിപ്പിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ഫെർഡിനാൻഡ് ഡാർവിൻ ന്യൂനസ് അല്ലെങ്കിൽ എർലിംഗ് ഹാലൻഡ് എന്നി പേരുകളാണ് പറഞ്ഞിരുന്നത്.എന്നാൽ ഇരുവരും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് എതിരാളികളായ സിറ്റിയുമായി ഇതിനകം കരാർ ഒപ്പിടുകയും ചെയ്തു.ബയേൺ മ്യൂണിക്കിന്റെ സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കി മാത്രമാണ് റൊണാൾഡോയ്‌ക്ക് പകരക്കാരനാവുന്നത് എന്നാണ് ഫെർഡിനാൻഡ് അഭിപ്രായപ്പെട്ടത്.ലെവൻഡോവ്‌സ്‌കി ബയേൺ മ്യൂണിക്ക് വിടാൻ നിൽക്കുകയാണ് .

എന്നാൽ പോളിഷ് സ്‌ട്രൈക്കറുടെ ലക്ഷ്യ സ്ഥാനം ബാഴ്സലോണയാണ്. എന്നാൽ ബാഴ്സലോണ കരാർ യാഥാർഥ്യമായില്ലെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെവെൻഡോസ്‌കിക്കായി ശ്രമം നടത്തണമെന്നും 25 – 30 ഗോളുകൾ ഉറപ്പ് നൽകുന്ന ഒരു സ്‌ട്രൈക്കറെ ലഭിക്കുമെന്നും മുൻ ഇംഗ്ലണ്ട് ഡിഫൻഡർ പറഞ്ഞു.’കുടുംബ കാരണങ്ങളാൽ’ റൊണാൾഡോ ഇപ്പോൾ യുണൈറ്റഡിൽ ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുമായി ചർച്ചകൾ തുടരുകയാണ്.

Rate this post