ഏറ്റവും മികച്ചതാര്? മെസ്സിക്കും മറഡോണക്കുമൊപ്പം കളിച്ച താരം പറഞ്ഞതിങ്ങനെ
നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനക്ക് വേണ്ടി ഫിഫ വേൾഡ് കപ്പ് കിരീടങ്ങൾ നേടിക്കൊടുത്ത മഹാരഥന്മാരാണ് ഡിഗോ മറഡോണയും ലിയോ മെസ്സിയും. കഴിഞ്ഞവർഷം ഖത്തറിൽ വച്ച് നടന്ന ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിലാണ് മെസ്സിയുടെ അർജന്റീന കിരീടം ചൂടുന്നത്. ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഉൾപ്പെടുന്നവരാണ് ഈ അർജന്റീന ഇതിഹാസങ്ങൾ. ഇരുതാരങ്ങളെയും കൂടാതെ റിക്വല്‍മിയെ പോലെയുള്ള സൂപ്പർ താരങ്ങളും അർജന്റീനയിൽ വന്നിട്ടുണ്ട്.
ഡിഗോ മറഡോണയും ലിയോ മെസ്സിയും എക്കാലത്തെയും മികച്ച താരങ്ങൾ ആണെന്ന് അഭിപ്രായമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ അര്‍ജന്റീന താരമായ റിക്വൽമി. തന്റെ കുട്ടിക്കാലത്തെ ഏറ്റവും മികച്ച താരം മറഡോണയാണെന്നും ഇപ്പോൾ വളർന്നു വലുതായപ്പോൾ ലിയോ മെസ്സിയാണ് ഏറ്റവും മികച്ചത് എന്നുമാണ് റിക്വൽമി പറഞ്ഞത്. കൂടാതെ ഈ രണ്ട് താരങ്ങൾക്കൊപ്പം പന്ത് തട്ടാനും തനിക്ക് ഭാഗ്യമുണ്ടായി എന്നും ഇത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നും റിക്വൽമി സന്തോഷം പ്രകടിപ്പിച്ചു.
🇦🇷 Riquelme: “Maradona is the greatest player I saw when I was young, and now the greatest is Leo Messi.” pic.twitter.com/ZgaTz5ehD2
— Barça Worldwide (@BarcaWorldwide) November 27, 2023
“എന്റെ കുട്ടിക്കാലത്ത് ഡിഗോ മറഡോണയാണ് എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായി കണ്ടത്, ഫുട്ബോൾ മൈതാനത്ത് അദ്ദേഹമായിരുന്നു ഏറ്റവും മികച്ചത്. പക്ഷേ ഞാനിപ്പോൾ വളർന്നു വലുതായപ്പോൾ ഏറ്റവും മികച്ചത് മെസ്സിയാണ്. രണ്ടു താരങ്ങൾക്കൊപ്പവും കളിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സ്വപ്നമായിരുന്നു മെസ്സിക്കൊപ്പവും മറഡോണക്കൊപ്പവും കളിക്കാൻ കഴിഞ്ഞത്.” – റിക്വൽമി പറഞ്ഞു.
28/11/00 – Intercontinental Cup Final
— My Greatest 11 (@MyGreatest11) November 28, 2023
Boca Juniors vs Real Madrid
Juan Román Riquelme 💫pic.twitter.com/qS0jO98HsW
1997 മുതൽ 2008 വരെ അർജന്റീന ദേശീയ ടീമിന് വേണ്ടി പന്ത് തട്ടിയ റിക്വൽമി ലിയോ മെസ്സിക്കൊപ്പം അർജന്റീന ദേശീയ ടീമിലാണ് തന്റെ സമയം ചെലവഴിച്ചത്. 1996, 1997 സമയത്ത് ഡീഗോ മറഡോക്കൊപ്പം അർജന്റീന ക്ലബ്ബായ ബോക ജൂനിയർസിലാണ് റിക്വൽമി പന്ത് തട്ടിയത്. 1997ൽ ബൊക്ക ജൂനിയേഴ്സ് ക്ലബ്ബിലൂടെയാണ് ഡീഗോ മറഡോണ തന്റെ ഫുട്ബോൾ കരിയറിന് അന്ത്യം കുറിക്കുന്നത്. പിന്നീട് ലിയോ മെസ്സിയുടെ കാലഘട്ടം വരെ അർജന്റീനയുടെ സൂപ്പർതാരമായി നിറഞ്ഞുനിന്നത് റിക്വൽമി ആയിരുന്നു .