❝ ലയണൽ മെസ്സി കളിക്കുന്ന കാലത്തോളം കോപ്പ അമേരിക്കയിൽ അർജന്റീന തന്നെയാണ് ഫേവറിറ്റുകൾ ❞

അർജന്റീന അവസാനമായി ഒരു അന്തരാഷ്ട്ര കിരീടം നേടിയിട്ട് 28 വർഷം ആയിരിക്കുകയാണ്. ഈ വർഷത്തെ കോപ്പയിൽ കിരീട വരൾച്ചയ്ക്ക് ഒരു അറുതി വരുത്താൻ തന്നെയാണ് അർജന്റീന മുന്നിട്ട് ഇറങ്ങിയിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന അർജന്റീന കിരീട പ്രതീക്ഷകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്. സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഫോം തന്നെയാണ് അർജന്റീനയുടെ കരുത്ത്. ലയണൽ മെസ്സി പിച്ചിലുള്ളിടത്തോളം 2021 ലെ കോപ്പ അമേരിക്കയിൽ കിരീടം നേടാൻ കൂടുതൽ കൂടുതൽ സാധ്യതയുള്ള ടീം അര്ജന്റീനയാണെന്ന് മുൻ ഇതിഹാസ മിഡ്ഫീൽഡർ യുവാൻ റോമൻ റിക്വെൽമി.

ലയണൽ മെസ്സിയുടെ സാനിധ്യം തന്നെയാണ് അർജന്റീനക്ക് കിരീടം നേടാൻ ബ്രസീലിനേക്കാളും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് എന്നും റിക്വെൽമി പറഞ്ഞു. അർജന്റീനയും ബ്രസീലിലും ഗ്രൂപ്പുകളിൽ ഒന്നാമതെത്തിയാണ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചത്.ടൂർണമെന്റിലെ നിലവിലെ ടോപ് സ്കോററാണ് ലയണൽ മെസ്സി, നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയപ്പോൾ നെയ്മർ മൂന്നു മത്സരങ്ങളിൽ നിന്നും രണ്ടു ഗോളുകളും നേടി.

കോപ അമേരിക്കയിലെ അർജന്റീനയുടെ സാധ്യതകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് റിക്വെൽമി മറുപടി പറഞ്ഞത്. “മെസ്സി പിച്ചിലുള്ളിടത്തോളം കാലം അർജന്റീനയാണ് കോപ അമേരിക്ക നേടുന്നതിൽ ഫേവറിറ്റ്, നെയ്മർ ഒരു പ്രതിഭയാണ്, പക്ഷേ മെസ്സി മെസ്സിയാണ്. മെസ്സിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്”. “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ അർജന്റീനയുടെ കൂടെയുണ്ട് . മെസ്സി ടീമിലായിരിക്കുമ്പോൾ, അവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഒടുവിൽ അത് സംഭവിക്കുമെന്നും അവർക്ക് വിജയിക്കുമെന്നും പ്രതീക്ഷിക്കുന്നു, ”റിക്വെൽമെ ഇഎസ്പിഎന്നിനോട് പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചൊവ്വാഴ്ച ബൊളീവിയയ്‌ക്കെതിരെ അർജന്റീന 4-1ന് അർജന്റീന ജയിച്ചപ്പോൾ മെസ്സി രണ്ടു ഗോൾ നേടുകയും ഒന്നിന് വഴി ഒരുക്കുകയും ചെയ്തു. മെസ്സിയുടെ പ്രകടനത്തെ റിക്വെൽമെ പ്രശംസിക്കുകയും ചെയ്തു. “പന്ത് കളിക്കാൻ ഇഷ്ടപ്പെടുന്ന ഒരു കുട്ടിയാണ് മെസ്സി, ബൊളീവിയയ്‌ക്കെതിരായ ഇന്നലെ പോലെ മുഴുവൻ ഗെയിമും കളിക്കാൻ അവൻ എപ്പോഴും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, ”റിക്വെൽമെ കൂട്ടിച്ചേർത്തു.ഇക്വഡോർ ആണ് ക്വാർട്ടറിൽ അർജന്റീനയുടെ എതിരാളികൾ.

Rate this post