2023 ലെ ബാലൺ ഡി ഓറിനായുള്ള പോരാട്ടത്തിൽ ഹാലണ്ടിന് മെസ്സിയെ മറികടക്കാനാവില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി താരം |Lionel Messi

2023-ലെ ബാലൺ ഡി ഓർ ജേതാവിനെ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കും. ലയണൽ മെസ്സിയാണോ എർലിംഗ് ഹാലാൻഡാണോ വിജയികളാകുക എന്ന് ഒക്ടോബർ 30 തിങ്കളാഴ്ച്ച ലോകം അറിയും.2022 ലോകകപ്പ് നേടാൻ അർജന്റീനയെ ലിയോ സഹായിച്ചപ്പോൾ, കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിളിൽ ഹാലൻഡ് നിർണായക പങ്ക് വഹിച്ചു.

ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം നേടാൻ ഏറ്റവും കൂടുതൽ സാധ്യത ലയണൽ മെസ്സിക്കാണെന്ന് മാഞ്ചസ്റ്റർ സിറ്റിയിൽ ഹാലാണ്ടിന്റെ സഹ താരം റോഡ്രി പറഞ്ഞു.റോഡ്രിയുടെ സിറ്റി ടീമംഗങ്ങളിൽ ആറ് പേർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ സീസണിൽ സിറ്റിസൺസിന്റെ ട്രെബിൾ വിജയത്തിൽ നിർണായക പങ്കുവഹിച്ച സ്ട്രൈക്കർ എർലിംഗ് ഹാലൻഡ് ആണ് മെസ്സിയുടെ ഏറ്റവും വലിയ എതിരാളി.2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പ് വിജയത്തിൽ അർജന്റീനയെ മുന്നിൽ നിന്ന് നയിച്ചതിന് ശേഷം തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ അവാർഡിനുള്ള ശക്തമായ മത്സരാർത്ഥിയായി മെസ്സി ഉയർന്നു.

2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരം മെസ്സി നേടുമെന്ന് റോഡ്രി പറഞ്ഞു.”ആരാണ് ബാലൺ ഡി ഓർ നേടുക? എന്നെ സംബന്ധിച്ചിടത്തോളം ലയണൽ മെസ്സി വിജയിക്കുമെന്ന് ഞാൻ കരുതുന്നു” റോഡ്രി പറഞ്ഞു.കഴിഞ്ഞ സീസണിൽ സിറ്റിയുടെ വിജയത്തിൽ 27-കാരൻ ഒരു പ്രധാന പങ്ക് വഹിച്ചു.ഇന്റർ മിലാനെതിരെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റിയുടെ വിജയ ഗോൾ നേടിയത് റോഡ്രിയായിരുന്നു.

വിജയിയെ തീരുമാനിക്കുന്ന സമയത്ത് അവാർഡിന്റെ വിപണന വശം ഒരു പ്രധാന ഘടകമാണെന്നും അത് മുൻകാലങ്ങളിലെ മറ്റ് മികച്ച കളിക്കാരെപ്പോലെ തന്റെ അവസരങ്ങളെ തടസപ്പെടുത്തുവെന്നും റോഡ്രി മനസ്സിലാക്കുന്നു.തന്റെ സഹതാരത്തേക്കാൾ മെസ്സിക്ക് വിജയിക്കാൻ കൂടുതൽ അവസരങ്ങളുണ്ടെന്ന് താൻ കരുതുന്നത് എന്തുകൊണ്ടാണെന്ന് റോഡ്രി വിശദീകരിച്ചില്ല.

Rate this post