നീ റിസ്ക്ക് എടുക്കേണ്ട, ഞാനേറ്റു :മെസ്സി ഒരു ജ്യേഷ്‌ഠനെ പോലെ തനിക്ക് നൽകിയ വാഗ്ദാനം വെളിപ്പെടുത്തി ഡി പോൾ

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ മറ്റൊരു ലയണൽ മെസ്സിയെയാണ് നാം കണ്ടത്. തന്റെ ഏറ്റവും മികച്ച പ്രകടനം മെസ്സി വേൾഡ് കപ്പിൽ പുറത്തെടുക്കുകയായിരുന്നു. അതിനെക്കാൾ ഉപരി ഒരു ലീഡർ എന്ന നിലയിൽ മെസ്സി തന്റെ മികവ് വേൾഡ് കപ്പിൽ പുറത്തെടുക്കുകയും ചെയ്തു. അതിന്റെ ഫലമായി കൊണ്ടാണ് അർജന്റീനക്ക് വേൾഡ് കപ്പ് കിരീടം ലഭിച്ചിട്ടുള്ളത്.

ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുള്ള താരങ്ങളിൽ ഒരാളാണ് റോഡ്രിഗോ ഡി പോൾ.എന്നാൽ പിന്നീട് ഓരോ മത്സരങ്ങൾ കൂടുന്തോറും അദ്ദേഹം തന്റെ മികവ് തെളിയിച്ചു.ഒടുവിൽ അർജന്റീന കിരീടത്തിലേക്ക് എത്തിയപ്പോൾ അതിൽ ഡി പോളിന്റെ പങ്ക് വളരെ വലുതായിരുന്നു. പതിവ് പോലെ വേൾഡ് കപ്പിലും മെസ്സിയും ഡി പോളും തമ്മിലുള്ള ബന്ധം വളരെ വലുതായിരുന്നു.

ഇതേക്കുറിച്ച് ഡി പോൾ മറ്റു ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഹോളണ്ടിനെതിരെയുള്ള മത്സരത്തിന്റെ രണ്ടുദിവസം മുമ്പ് തനിക്ക് പരിക്കുണ്ടായിരുന്നുവെന്നും റിസ്ക് എടുക്കേണ്ട എന്നുള്ള കാര്യം മെസ്സി തന്നോട് പറഞ്ഞിരുന്നു എന്നുമാണ് ഡി പോൾ പറഞ്ഞത്. മാത്രമല്ല അർജന്റീനയെ സെമിഫൈനറിലേക്ക് എത്തിക്കും എന്നുള്ള ഒരു വാഗ്ദാനവും മെസ്സി തനിക്ക് നൽകിയിരുന്നുവെന്നും ഡി പോൾ പറഞ്ഞു.ഏറ്റവും പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഹോളണ്ടിനെതിരെയുള്ള മത്സരത്തിന്റെ 2 ദിവസം മുന്നേ എനിക്ക് പരിക്ക് പറ്റിയിരുന്നു.എന്റെ പരിക്കിനെ കുറിച്ച് മെസ്സി അറിഞ്ഞ സമയത്ത് അദ്ദേഹം എന്നോട് പറഞ്ഞു.നീ ഒരു കാരണവശാലും റിസ്ക് എടുക്കരുത്. സെമിഫൈനലിലേക്ക് നിന്നെ കൊണ്ടുപോകും എന്നുള്ള കാര്യത്തിൽ ഞാൻ നിനക്ക് ഉറപ്പു നൽകുന്നു.ഒരു ക്യാപ്റ്റൻ എന്ന നിലയിൽ അല്ല ലയണൽ മെസ്സി എന്നോട് അത് പറഞ്ഞത്.മറിച്ച് ഒരു മൂത്ത ജേഷ്ഠൻ എന്ന നിലയിലാണ് മെസ്സി എന്നോട് പറഞ്ഞത് ‘ഡി പോൾ പറഞ്ഞു.

വളരെയധികം സംഭവവികാസങ്ങൾ നടന്ന ഒരു മത്സരമായിരുന്നു അർജന്റീനയും ഹോളണ്ടും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരം.പക്ഷേ അതിനെയെല്ലാം അതിജീവിക്കാൻ അർജന്റീനക്ക് സാധിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന സെമിഫൈനൽ പ്രവേശനം നടത്തുകയും ചെയ്തു.