ചാമ്പ്യൻസ് ലീഗ് ഗോൾ സ്കോറിങ്ങിൽ ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ എന്നിവർക്കൊപ്പം ചേർന്ന് റോഡ്രിഗോ |Rodrygo
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 2-0 ന് (മൊത്തം 4-0) വിജയത്തോടെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലേക്ക് മാർച് ചെയ്തിരിക്കുകയാണ് റയൽ മാഡ്രിഡ്. മത്സരത്തിൽ റയൽ മാഡ്രിഡിനായി റോഡ്രിഗോ ചെൽസിക്കെതിരെ ഇരട്ട ഗോളുകൾ നേടി, ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 23 വയസ്സിന് മുമ്പ് 15 അല്ലെങ്കിൽ അതിൽ കൂടുതൽ ഗോളുകൾ നേടുന്ന ഒമ്പതാമത്തെ കളിക്കാരനായി ബ്രസീൽ ഇന്റർനാഷണൽ മാറി.
22-കാരൻ രണ്ട് പാരീസ് സെന്റ് ജെർമെയ്ൻ താരങ്ങളായ ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ എന്നിവർക്കൊപ്പം ചേർന്നു. എഫ്‌സി ബാഴ്‌സലോണയ്‌ക്കൊപ്പം 23 വയസ്സ് തികയുന്നതിന് മുമ്പ് മെസ്സി ചാമ്പ്യൻസ് ലീഗിൽ 25 ഗോളുകൾ നേടി.എഎസ് മൊണാക്കോയ്ക്കും പിഎസ്‌ജിക്കുമൊപ്പം 23 വയസ്സ് തികയുന്നതിന് മുമ്പ് എംബാപ്പെ 31 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടി. റോഡ്രിഗോ ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്ന പ്രായത്തിലാണ് താരത്തിന് ഗെയിമിനെ മറ്റൊരു തലത്തിലെത്താൻ കഴിയും.
ചെൽസിക്കെതിരെ തന്റെ ആദ്യ ഗോൾ നേടിയതിന് ശേഷം റോഡ്രിഗോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘സിയു’ ആഘോഷം നടത്തുകയും ചെയ്തു .റയൽ ഇതിഹാസമായ റൊണാൾഡോ ക്ലബ്ബ് വിട്ടിട്ട് ഏറെയാണെങ്കിലും അദ്ദേഹത്തിന്റെ സെലിബ്രേഷനുകളും മറ്റുകാര്യങ്ങളുമൊക്കെ റയലിൽ ഇപ്പോഴും സജീവമാണ്. നേരത്തെ റൊണാൾഡോയുടെ സ്ലീപ്പിങ് സെലിബ്രേഷൻ വിനീഷ്യസ് ജൂനിയർ അനുകരിക്കുകയും ചെയ്തിരുന്നു. റൊണാൾഡോയെ വളരെയധികം ഇഷ്ടപ്പെടുന്ന രണ്ടുപേരാണ് വിനീഷ്യസും റോഡ്രിഗോയും.
⭐️ Rodrygo in UEFA Champions League:
— Madrid Zone (@theMadridZone) April 18, 2023
👤37 games
⚽️15 goals
🤝9 assists
2 goals away from the 4th highest scorer in Real Madrid’s Champions League history. pic.twitter.com/r8DIJOlSuT
എന്ത്കൊണ്ടാണ് റൊണാൾഡോയുടെ സെലിബ്രേഷൻ നടത്തിയത് എന്നുള്ളതിന്റെ കൃത്യമായ ഉത്തരം റോഡ്രിഗോ മത്സരശേഷം നൽകി കഴിഞ്ഞിട്ടുണ്ട്. റൊണാൾഡോ തന്റെ ഐഡോൾ ആണ് എന്നാണ് ഈ ബ്രസീലിയൻ താരം പറഞ്ഞിട്ടുള്ളത്.‘ എന്റെ ഗോൾ കാൽമുട്ടിനാൽ സ്ലൈഡ് ചെയ്തുകൊണ്ട് ആഘോഷിക്കാൻ ആയിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ ആ തീരുമാനത്തിൽ ഞാൻ പെട്ടെന്ന് മാറ്റം വരുത്തി.എന്റെ ഐഡോളിന് വേണ്ടി ചെയ്യാൻ ഞാൻ തീരുമാനിക്കുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വേണ്ടിയാണ് ഞാൻ അത് ചെയ്തത് ‘റോഡ്രിഗോ പറഞ്ഞു.
Rodrygo hit the ‘SIUUU’ in honor of his idol 🐐🤍 pic.twitter.com/gTAWbtRqkI
— ESPN FC (@ESPNFC) April 18, 2023