മെസ്സി വിഷയത്തിൽ പ്രതികരണവുമായി ബ്രസീലിയൻ താരം റോഡ്രിഗോ.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അർജന്റീന ബ്രസീൽ തമ്മിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നു. ബന്ധ ശത്രുക്കൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ വിവാദങ്ങൾക്കും ഒട്ടും കുറവുണ്ടായിരുന്നില്ല.

മറക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്റീന ആരാധകരും ബ്രസീൽ പോലീസും തമ്മിൽ ഗാലറിയിൽ ഏറ്റുമുട്ടിയിരുന്നു. നിരവധി പേർക്ക് പരിക്ക് പറ്റിയപ്പോൾ അർജന്റീന ടീം ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിപ്പോയി. അക്രമങ്ങൾ അവസാനിച്ച ശേഷം അനുരഞ്ജ ചർച്ചകൾക്ക് ശേഷം അരമണിക്കൂർകളോളം വൈകിയാണ് മത്സരം പുനരാരംഭിച്ചത്.

അർജന്റീന ടീം ഗ്രൗണ്ടിലേക്ക് വരുന്ന സമയത്തായിരുന്നു റോഡ്രിഗോ മെസ്സിയുമായി “ഭീരുക്കൾ” എന്ന തരത്തിൽ സംസാരിച്ചത്. അതിന് മെസ്സിയും ഡിപ്പോളും മറുപടി കൊടുക്കുകയും ചെയ്തപ്പോൾ താരങ്ങൾ തമ്മിൽ വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. അതിനെക്കുറിച്ച് നാപൊളിക്കെതിരെ ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനുശേഷം താരം പ്രതികരണം നടത്തി.

“എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല,” റോഡ്രിഗോ മുഖത്ത് പുഞ്ചിരിയോടെ മാധ്യമങ്ങളോട് പറഞ്ഞു. “മാഡ്രിഡ് എന്നെ അനുവദിക്കില്ല!” എന്നാണ് ബ്രസീലിയൻ താരം പരിഹാസത്തോടെ മറുപടി നൽകിയത്

3.3/5 - (3 votes)