രണ്ട് താരങ്ങൾക്ക് പുറമെ മറ്റൊരു ഹോളണ്ട് താരത്തെയും ആവിശ്യപ്പെട്ട് കൂമാൻ !
എഫ്സി ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ കൂമാൻ ടീമിൽ നിർണായകമായ മാറ്റങ്ങൾ വരുത്താനുള്ള ഒരുക്കത്തിലാണ്. സൂപ്പർ താരങ്ങളെയെല്ലാം ക്ലബിന് വെളിയിലേക്ക് പറഞ്ഞു വിടാനുള്ള ഒരുക്കത്തിലാണ് താരം എന്നാണ് അറിയാൻ കഴിയുന്നത്. പകരം കുറച്ചു മികച്ച യുവതാരങ്ങളെ ടീമിൽ എത്തിക്കാനുള്ള പുറപ്പാടിലാണ് കൂമാൻ. താരം മുൻപ് പരിശീലിപ്പിച്ചിരുന്ന ഹോളണ്ട് ടീമിൽ നിന്ന് മൂന്ന് താരങ്ങളെയാണ് നിലവിൽ ഇദ്ദേഹം ടീമിൽ എത്തിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
Ronald Koeman 'recommends Memphis Depay to Barcelona board' as his first signing https://t.co/UafE0HgO7X
— MailOnline Sport (@MailSport) August 21, 2020
നിലവിൽ ഹോളണ്ട് താരമായ ഡിജോംഗ് ബാഴ്സ ടീമിൽ ഉണ്ട്. ഇതിനെ പുറമെ അയാക്സിന്റെ മധ്യനിര താരം ഡോണി വാൻ ഡി ബീക്കിനെയാണ് താരം ആദ്യമായി ക്ലബിൽ എത്തിക്കാൻ താല്പര്യപ്പെട്ടത്. മിഡ്ഫീൽഡിൽ ഡിജോംഗ്-ബീക്ക് സംഘത്തിന് മികവാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയും എന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. തീർന്നില്ല, മറ്റൊരു മറ്റൊരു ഹോളണ്ടിന്റെ മിഡ്ഫീൽഡറെ കൂടി ഇദ്ദേഹം നോട്ടമിട്ടിട്ടുണ്ട്. ലിവർപൂളിന്റെ വിനാൾഡം ആണ് ആ താരം. താരത്തോട് കരാർ പുതുക്കേണ്ട എന്ന് കൂമാൻ ആവിശ്യപ്പെട്ടതായി പ്രമുഖമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോഴിതാ മറ്റൊരു ഡച്ച് താരത്തെ കൂടി ബാഴ്സയിൽ എത്തിക്കാൻ കൂമാൻ ആഗ്രഹിക്കുന്നു എന്നാണ് വാർത്തകൾ. മറ്റാരുമല്ല, ലിയോൺ സൂപ്പർ താരം മെംഫിസ് ഡിപേയെയാണ് കൂമാന് ആവിശ്യം. ഇരുപത്തിയാറുകാരനായ താരം ഈ സീസണിൽ ലിയോണിന് വേണ്ടി 15 ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിരുന്നു. ഇടക്ക് പരിക്കേറ്റ് കുറച്ചു കാലം പുറത്തിരുന്നതാണ് താരത്തിന് തിരിച്ചടിയായത്. എന്നിരുന്നാലും ലിയോണിനെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ എത്തിക്കുന്നതിൽ താരം വഹിച്ച പങ്കാളിത്തം വലുതായിരുന്നു.
Koeman has requested Depay as his first major Barcelona signing, reports RAC1 ✍️
— Goal (@goal) August 21, 2020
Good move? 🤔 pic.twitter.com/pPDBSSteVp
കൂമാന് കീഴിലും ഡീപേ മിന്നും പ്രകടനമായിരുന്നു. 18 മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ താരം നേടിയിരുന്നു. മാഞ്ചെസ്റ്റെർ യൂണൈറ്റഡിൽ നിന്ന് 2017-ൽ ആണ് താരം ലിയോണിൽ എത്തിയത്. യുണൈറ്റഡിന് വേണ്ടി 53 കളികളിൽ നിന്ന് 7 ഗോളുകൾ മാത്രമേ നേടാൻ സാധിച്ചിരുന്നുവൊള്ളൂ എങ്കിലും ലിയോണിന് വേണ്ടി 136 മത്സരങ്ങളിൽ നിന്ന് 53 ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്. ഏതായാലും താരത്തെയും ബാഴ്‌സ ജേഴ്സി കാണാൻ കൂമാൻ ആഗ്രഹിക്കുന്നുണ്ട്. ഈ ട്രാൻസ്ഫറുകൾ ഒക്കെ നടന്നാൽ ഭാഗികമായ ഒരു ഹോളണ്ട് ടീമാവും ബാഴ്സ എന്ന കാര്യത്തിൽ സംശയമില്ല.