❝ക്രിസ്റ്റ്യാനോയുടെ റൊണാൾഡോയുടെ അവിശ്വസനീയമായ റെക്കോർഡ്!❞ | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ താൻ കളിച്ച എല്ലാ ക്ലബ്ബുകളുടെയും മുൻ നിര താരം ആയിരുന്നു…റൊണാൾഡോ സ്‌പോർട്ടിംഗ് സിപിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറുമ്പോൾ, പന്ത് തന്റെ കാൽക്കൽ വെച്ച് ലോകം കീഴടക്കാൻ സ്വപ്നം കണ്ട ഒരു കൗമാരക്കാരനായിരുന്നു.തന്റെ ആദ്യ സീസണിൽ ഫുട്‌വർക്ക് സ്റ്റാൻഡുകളിൽ നിന്ന് കരഘോഷം നേടിയെങ്കിലും 40 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ മാത്രം നേടിയതിനാൽ അദ്ദേഹത്തിന്റെ ഗോൾ സ്‌കോറിംഗ് കഴിവുകൾക്ക് മെച്ചപ്പെവേണ്ടി ഉണ്ടായിരുന്നു.

രണ്ടാമത്തെയും മൂന്നാമത്തെയും കാമ്പെയ്‌നുകളിൽ ഗോളുകൾ നേരിയ തോതിൽ മെച്ചപ്പെട്ടു, പക്ഷേ അദ്ദേഹത്തിന്റെ യഥാർത്ഥ ഗോൾ സ്കോറിങ് സാധ്യതകളിൽ നിന്ന് വളരെ അകലെയായിരുന്നു.2006-07 സീസൺ മുതലാണ് റൊണാൾഡോയുടെ ഫിനിഷിംഗ് കഴിവുകൾ കുതിച്ചുയരാൻ തുടങ്ങിയത്. റോണോയുടെ ഡ്രിബ്ലിംഗ് കഴിവുകൾ ക്ലിനിക്കൽ ഫിനിഷിംഗിനൊപ്പം ചേർന്നു. അത് ഫുട്ബോൾ ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സമ്പൂർണ്ണ ഫോർവേഡുകളിലൊന്നാക്കി റോണോയെ മാറ്റി. ആ സീസണിൽ 23 ഗോളുകൾ നേടി യുണൈറ്റഡിന്റെ ടോപ് സ്കോററായി റൊണാൾഡോ മാറി.അതിനുശേഷം, താൻ കളിച്ച എല്ലാ ക്ലബിനും വേണ്ടി എല്ലാ സീസണിലും ഏറ്റവും കൂടുതൽ ഗോൾ നേടുന്നയാളായി പോർച്ചുഗീസ് താരം മാറി.

438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകൾ നേടിയ റൊണാൾഡോ റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററാണ്. തുടർച്ചയായ ആറ് കാമ്പെയ്‌നുകളിൽ ഒരു സീസണിൽ 50-ലധികം ഗോളുകൾ നേടിയ അദ്ദേഹം ഫുട്ബോൾ ചരിത്രത്തിൽ അങ്ങനെ ചെയ്യുന്ന ആദ്യ കളിക്കാരനായിരുന്നു. 2014-15 കാമ്പെയ്‌നിൽ 61 തവണ വലകുലുക്കിയതാന് ഏറ്റവും മികച്ച പ്രകടനം.

തന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലും അദ്ദേഹം വളരെ ഉയർന്ന തലത്തിൽ പ്രകടനം തുടരുന്നു. അടുത്തിടെ അവസാനിച്ച സീസണിൽ 24 ഗോളുകളുമായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് സ്‌കോററായിരുന്നു റൊണാൾഡോ.10 ഗോളുമായി ബ്രൂണോ ഫെർണാണ്ടസ് രണ്ടാം സ്ഥാനത്താണ്. തുടർച്ചയായ 16-ാം സീസണിലാണ് താൻ കളിച്ച ക്ലബ്ബിന്റെ ടോപ് സ്‌കോററായി മാറിയത്. ഈ നേട്ടം സ്വന്തമാക്കിയ ഫുട്ബോൾ ചരിത്രത്തിലെ ഒരേയൊരു കളിക്കാരനായി അദ്ദേഹം മാറി.

2006 -2007 ,2007 -2008 സീസണിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം യഥാക്രമം 23 ,42 ഗോളുകൾ നേടി റൊണാൾഡോ ടോപ് സ്കോററാർ ആയി മാറി. 2009-10 മുതൽ (2017-18) വരെ റയൽ മാഡ്രിഡിന് വേണ്ടി യഥാക്രമം 34 ,53 ,60 ,51 ,55 ,61 ,51 ,42, 44 ഗോളുകൾ നേടി.2018-19 മുതൽ 2020 -2021 വരെ യുവന്റസിനായി 28 ,37 ,36 ഗോളുകളും നേടി.

Rate this post