ഇത്തവണത്തെ ബാലൺ ഡി ഓർ ലയണൽ മെസ്സി സ്വന്തമാക്കുമെന്ന് റൊണാൾഡോ |Lionel Messi

2023 ലെ ബാലൺ ഡി ഓറിനായി അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയും മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡും കടുത്ത മത്സരത്തിലാണ്.ഈ വർഷത്തെ പുരസ്‌കാരത്തിനുള്ള മത്സരത്തിൽ ലയണൽ മെസ്സിക്ക് വലിയ മുൻ തൂക്കമുണ്ട്.

ഒക്ടോബർ 30-ന് അവാർഡ് നിശ്ചയിച്ചിരിക്കെ ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ ബാലൺ ഡി ഓർ ആര് നേടും എന്നതിനെക്കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യതമാക്കിയിരിക്കുകയാണ്.റൊണാൾഡോ നസാരിയോ മെസ്സിയെ അർഹനായ വിജയിയായി തിരഞ്ഞെടുത്തു.2022-ൽ ഖത്തറിൽ നടന്ന ലോകകപ്പിലെ പ്രകടനത്തിന് റൊണാൾഡോ നസാരിയോ അർജന്റീനിയൻ മാസ്ട്രോയെ പ്രശംസിച്ചു.

“ഈ വർഷത്തെ ബലൺ ഡി ഓർ മെസിയുടെ കൈളിൽ എത്തണം. ഇക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മെസി ഖത്തർ ലോകകപ്പിൽ പുറത്തെടുത്ത പ്രകടനം ഏറെ സ്‌പെഷൽ ആയിരുന്നു. പെലെയുടെയും മറഡോണയുടെയും ലോകകപ്പിലെ പ്രകടനങ്ങളാണ് ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മ വന്നത്.” ബ്രസീലിയൻ അഭിപ്രായപ്പെട്ടു. ലയണൽ മെസ്സി ലോകകപ്പ് ട്രോഫി ഉയർത്തുക മാത്രമല്ല, പാരീസ് സെന്റ് ജെർമെയ്‌നുമായി (ലിഗ് 1) ഫ്രഞ്ച് സൂപ്പർ കപ്പും ലീഗ് 1 കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കി.

ഫ്രഞ്ച് ഭീമന്മാർക്ക് വേണ്ടി 41 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 20 അസിസ്റ്റുകളുമായാണ് അദ്ദേഹം കഴിഞ്ഞ സീസൺ പൂർത്തിയാക്കിയത്.53 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ നേടി മാഞ്ചസ്റ്റർ സിറ്റിയെ ചരിത്രപരമായ ട്രിബിളിലെത്തിച്ച എർലിംഗ് ഹാലാൻഡിൽ നിന്നും മെസ്സിക്ക് കടുത്ത മത്സരം നേരിടേണ്ടി വരും.

Rate this post