ആരാധകന്റെ ഫോൺ അടിച്ചു തകർത്തതിന് ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെ കേസെടുത്ത് ഫുട്ബോൾ അസോസിയേഷൻ|Cristiano Ronaldo
കഴിഞ്ഞ സീസണിൽ എവർട്ടനെതിരെയുള്ള തോൽവിയെ തുടർന്ന് കൗമാരക്കാരനായ ആരാധകന്റെ ഫോൺ നിലത്തിട്ട് തകർത്തതിന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ ഫുട്ബോൾ അസോസിയേഷൻ (എഫ്എ) അനുചിതമായ പെരുമാറ്റത്തിന് കേസെടുത്തു.
ഏപ്രിലിൽ ഗുഡിസൺ പാർക്കിൽ യുണൈറ്റഡിന്റെ 1-0 തോൽവിക്ക് ശേഷം നടന്ന സംഭവത്തിന് ശേഷം റൊണാൾഡോ സോഷ്യൽ മീഡിയ വഴി 14 കാരനായ ആരാധകനോട് മാപ്പ് പറഞ്ഞിരുന്നു.“2022 ഏപ്രിൽ 9 ശനിയാഴ്ച എവർട്ടണതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിന് ശേഷം നടന്ന ഒരു സംഭവത്തിന് എഫ്എ റൂൾ ഇ3 ലംഘിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്,” എഫ്എ പ്രസ്താവനയിൽ പറഞ്ഞു.അവസാന വിസിലിന് ശേഷമുള്ള ഫോർവേഡിന്റെ പെരുമാറ്റം അനുചിതവും അക്രമാസക്തവുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
ആരോപണത്തോടുള്ള പ്രതികരണത്തിൽ റൊണാൾഡോയെ പിന്തുണയ്ക്കുമെന്ന് യുണൈറ്റഡ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റിൽ റൊണാൾഡോയ്ക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ടണലിലൂടെ നടക്കുമ്പോൾ റൊണാൾഡോ ദേഷ്യത്തോടെ കുട്ടിയുടെ കയ്യിൽ നിന്ന് ഫോൺ തട്ടി തെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കുട്ടിയുടെ കയ്യിൽ മുറിവേറ്റതായും ഫോൺ സ്ക്രീൻ തകർന്നതായും കുട്ടിയുടെ അമ്മ ആരോപിച്ചിരുന്നു.
Cristiano Ronaldo has been charged with "improper and/or violent" conduct after video emerged appearing to show him knocking a fan's mobile phone to the ground https://t.co/Jf3TBgaJaN
— Sky News (@SkyNews) September 23, 2022
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ, പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് റൊണാൾഡോയ്ക്ക് വിലക്ക് നേരിടേണ്ടിവരും.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഈ സീസണിൽ എറിക് ടെൻ ഹാഗിന്റെ കീഴിൽ ഒരിക്കൽ മാത്രമാണ് ലീഗിൽ ആരംഭിച്ചത്.“ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ബന്ധപ്പെട്ട എഫ്എ പ്രഖ്യാപനം ഞങ്ങൾ ശ്രദ്ധിക്കുന്നു.ആരോപണത്തിന് മറുപടിയായി ഞങ്ങൾ കളിക്കാരനെ പിന്തുണയ്ക്കും”ഒരു പ്രസ്താവനയിൽ യുണൈറ്റഡ് പറഞ്ഞു.