റയലിനൊപ്പം എൽ ക്ലാസികോ വിജയമാഘോഷിച്ച് റൊണാൾഡോ

ചെറിയ വിവാദങ്ങൾ ഉണ്ടായെങ്കിലും ബാഴ്സലോണക്കെതിരായ എൽ ക്ലാസികോ മത്സരത്തിൽ തകർപ്പൻ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം നേടിയ മത്സരത്തിനു ശേഷം തന്റെ മുൻ ക്ലബിന്റെ ആഹ്ലാദത്തിൽ റൊണാൾഡോയും പങ്കുകൊണ്ടു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് റൊണാൾഡോ തന്റെ സന്തോഷം പ്രകടിപ്പിച്ചത്.

മത്സരത്തിനു തൊട്ടു പിന്നാലെ തന്നെ റൊണാൾഡോ തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരുന്നു. കൊവിഡ് ബാധിതനായ താരം സൺബാത്തേറ്റു കിടക്കുന്നതിന്റെ ചിത്രം ‘യെസ്’ എന്ന ക്യാപ്ഷനും മസിലിന്റെ ഇമോജിയും ചേർത്താണ് റൊണാൾഡോ പോസ്റ്റു ചെയ്തത്. റയൽ താരം ലൂകാസ് വാസ്ക്വസ് ഇതിനു മറുപടിയും നൽകിയിരുന്നു.

കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കാത്തതു കൊണ്ട് ബാഴ്സലോണക്കെതിരെ നടക്കുന്ന അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോ കളിക്കാനിറങ്ങില്ല. മെസിയും റൊണാൾഡോയും രണ്ടു വർഷത്തിനു ശേഷം മുഖാമുഖം വരുമെന്നു പ്രതിക്ഷിച്ചവർക്ക് കനത്ത നിരാശയാണിതു സമ്മാനിച്ചത്.

Rate this post