അടുത്ത് ജനിച്ച ഇരട്ടക്കുട്ടികളിൽ ആൺ കുട്ടിയുടെ മരണം റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റൊണാൾഡോക്ക് പിന്തുണ അർപ്പിചിരിക്കുകയാണ് ആൻഫീൽഡിലെ ലിവർപൂൾ ആരാധകർ.
ഈ സംഭവത്തെ തുടർന്ന് ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ യുണൈറ്റഡിന് വേണ്ടി കളിച്ചിരുന്നില്ല,ഇതിനെ തുടർന്ന് ആണ് റൊണാൾഡോയുടെ നമ്പർ ആയ 7 ന്റെ സൂചനയായി മത്സരത്തിന്റെ ഏഴാം മിനിറ്റിൽ റൊണാൾഡോക്ക് ആയി ആൻഫീൽഡ് ഒന്നടങ്കം എണീറ്റ് നിന്നു പിന്തുണ ആർപ്പിച്ചത്.യുണൈറ്റഡ് ആരാധകർ വിവ റൊണാൾഡോയുടെ ഒരു ഗാനം ആരംഭിച്ചു.
A massive round of applause in the 7th minute at Anfield for @Cristiano, followed by the singing of You’ll Never Walk Alone. pic.twitter.com/byIY8UyPQf
— This Is Anfield (@thisisanfield) April 19, 2022
ലിവർപൂളിനെ പിന്തുണയ്ക്കുന്നവർ അവരുടെ ക്ലബ് ഗാനമായ യു വിൽ നെവർ വോക്ക് എലോണിന്റെ ഒരു ഹ്രസ്വ അവതരണത്തെ തുടർന്ന് സ്റ്റേഡിയത്തിന് ചുറ്റും കരഘോഷം മുഴക്കി.ഏത് ശത്രുതക്ക് അപ്പുറം ആണ് ഇത് പോലുള്ള കാര്യങ്ങൾ എന്നു പറഞ്ഞ ലിവർപൂൾ പരിശീലകൻ ക്ലോപ്പ് എല്ലാവരും റൊണാൾഡോക്കും കുടുംബത്തിനും ഒപ്പം ആണെന്നും കൂട്ടിച്ചേർത്തു. ലിവർപൂൾ ആരാധകരെയും ലിവർപൂൾ പരിശീലകൻ പ്രകീർത്തിച്ചു.
ദുഃഖിതനായ റൊണാൾഡോ എപ്പോൾ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് യുണൈറ്റഡ് സൂചിപ്പിച്ചിട്ടില്ല. “ഇത് സംഭവിക്കാവുന്ന ഏറ്റവും മോശമായ കാര്യമാണ്,” യുണൈറ്റഡ് ഇടക്കാല മാനേജർ റാൽഫ് റാംഗ്നിക്ക് പറഞ്ഞു. “ഞങ്ങൾ അവന്റെ പിന്നിലുണ്ട്. ഞങ്ങൾ എല്ലാവരും അവനോടൊപ്പമുണ്ട്. അവനും കുടുംബവും ഒരുമിച്ച് ശക്തരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു”.
Anfield showed love to Cristiano Ronaldo's family 👏
— B/R Football (@brfootball) April 19, 2022
(via @beINSPORTS_EN)pic.twitter.com/KbWD2j45gN
തിങ്കളാഴ്ച രാത്രി ഒരു സന്ദേശത്തിൽ റൊണാൾഡോ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പരിചരണത്തിന് നന്ദി പറഞ്ഞു. പെൺകുഞ്ഞിന്റെ ജനനം മാത്രമാണ് ഈ നിമിഷം പ്രതീക്ഷയോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള കരുത്ത് നൽകുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.