“മുഹമ്മദ് സലായെക്കാൾ മികച്ച താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ”

ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലയണൽ മെസ്സിയേക്കാളും മികച്ച താരമാണ് മുഹമമ്മദ് സാലയെന്നും നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനാണെന്നും ലിവർപൂൾ ജർഗൻ ക്ലോപ്പ് അഭിപ്രായപ്പെട്ടിരുന്നു. പ്രീമിയർ ലീഗിൽ ലിവർപൂളിന് വാറ്റ്ഫോർഡിനെതിരെ 5-0 വിജയിച്ച മത്സരത്തിൽ ഈജിപ്ഷ്യൻ ഫോർവേഡ് വീണ്ടും അവിശ്വസനീയമായ പ്രകടനം നടത്തിയിരുന്നു.ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയും ഇരട്ട ഗോളോടെ സലാ ലിവർപൂളിനെ വിജയത്തിലെത്തിച്ചിരുന്നു. റൊണാൾഡോയേക്കാളും മെസ്സിയേക്കാളും സലാ ഇപ്പോൾ മികച്ചതാണെന്ന് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർമാരുടെ പട്ടികയിൽ സലാ എവിടെയെന്നു ചോദ്യത്തിന് മറുപടിയായി ജർഗൻ ക്ലോപ്പ് പറഞ്ഞു.

സലാ മികച്ച ഫോമിൽ ആണെങ്കിലും ക്രിസ്റ്റ്യാനോ റൊണാഡോ ആണ് സലായെക്കാൾ മികച്ച താരം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ പറഞ്ഞു . ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിനു മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ഒലെ. താൻ സലായ്ക്ക് മേൽ എന്നും റൊണാൾഡോയെ മാത്രമെ എടുക്കുകയുള്ളൂ. റൊണാൾഡോ ഇതിഹാസം രചിച്ച താരമാണ് ഒലെ പറഞ്ഞു. ഗോളടിക്കുന്ന കാര്യത്തിൽ റൊണാൾഡോക്ക് പകരം ആരും ഇല്ല എന്നും ഇപ്പോഴും അദ്ദേഹം ഗോളടി തുടരുക ആണെന്നും ഒലെ പറഞ്ഞു.

എന്നാൽ സലായും മികച്ച കളിക്കാരനാണ്. അദ്ദേഹം ഗംഭീര ഫോമിൽ ആണ്. 90 മിനുട്ടും ഡിഫൻഡേഴ്സ് അത്ര മികച്ചു നിന്നാൽ മാത്രമെ സലയെ തടയാൻ ആവുകയുള്ളൂ. ഒലെ പറഞ്ഞു. സലാ അടുത്ത കാലത്തായി സ്കോർ ചെയ്ത ഗോളുകൾ പലതും ലോകോത്ത ഗോളുകൾ ആണെന്നും ഒലെ പറഞ്ഞു. ലിവർപൂളിന്റെ അറ്റാക്കിംഗ് ത്രയത്തെ തനിക്ക് വലിയ ഇഷ്ടമാണെന്നും ഒലെ പറഞ്ഞു.

ഞായറാഴ്ച്ച ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം നടക്കുന്നത്. പ്രീമിയർ ലീഗിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും യുണൈറ്റഡിന് വിജയിക്കനായില്ല. എന്നാൽ ലിവർപൂൾ വാറ്റ്‌ഫോഡിനെതിരെ നേടിയ തകർപ്പൻ ജയത്തിനു ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനൊരുങ്ങുന്നത്.