‘നിയമങ്ങൾ ഒന്നിനും മുകളിലല്ല’ : ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ | Cristiano Ronaldo
നിയമങ്ങൾ ഒന്നിനും മുകളിലല്ല. പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉടൻ തന്നെ ഇത് മനസ്സിലാക്കാൻ പോകുകയാണ്. കാരണം സൗദി പ്രോ ലീഗിൽ ഞായറാഴ്ച അൽ ശബാബിനെതിരെ നടന്ന മത്സരത്തിന് ശേഷം ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ച റൊണാൾഡോക്ക് പിഴ ചുമത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
കളി അവസാനിച്ചതിന് ശേഷം, അൽ ഷദാബ് കാണികൾ റൊണാൾഡോ നേരെ “മെസ്സി, മെസ്സി” എന്ന് ആക്രോശിച്ചു. ഇതിനു മറുപടിയായി ചെവി പൊത്തി എതിർ ആരാധകർക്ക് നേരെ തൻ്റെ പെൽവിക് ഏരിയയ്ക്ക് മുന്നിൽ തുടർച്ചയായി കൈ പമ്പ് ചെയ്യുന്ന ആംഗ്യം കാണിച്ചു.സംഭവം ടെലിവിഷൻ ക്യാമറകളിൽ പതിഞ്ഞില്ല, എന്നാൽ ഒന്നിലധികം കാണികൾ സ്റ്റാൻഡിൽ നിന്ന് ഇതേ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
🚨🚨| Cristiano Ronaldo is set to be INVESTIGATED for a gesture he made towards fans chanting for Lionel Messi.
— CentreGoals. (@centregoals) February 26, 2024
[@MailSport] pic.twitter.com/2ZJd97Y6jr
സൗദി പ്രോ ലീഗ് ഇതുവരെ ഒരു പ്രസ്താവനയും പുറത്തുവിട്ടിട്ടില്ല, എന്നാൽ സൗദി അറേബ്യ ഫുട്ബോൾ ഫെഡറേഷൻ (SAFF) ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സൗദി പത്രമായ അഷർഖ് അൽ-അവ്സത്ത് പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ അനുസരിച്ച്, റൊണാൾഡോയ്ക്ക് രണ്ട് മത്സര വിലക്കും ആംഗ്യത്തിന് പിഴയും ലഭിക്കുമെന്ന് സൗദി ഔട്ട്‌ലെറ്റ് അൽരിയാദിയ റിപ്പോർട്ട് ചെയ്തു .എന്നാൽ ഇത് അൽ നാസറോ സൗദി പ്രോ ലീഗോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
#عاجل| مصادر "الرياضية": لجنة الانضباط تتجه لإيقاف البرتغالي #كريستيانو_رونالدو قائد #النصر مباراتين وغرامة مالية بسبب سلوك غير رياضي
— الرياضية – عاجل (@ariyadhiah_br) February 26, 2024
(من: @k7aled_otb)#النصر_الشباب
ഇതാദ്യമായല്ല റൊണാൾഡോ തൻ്റെ ആഘോഷങ്ങളുടെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ സൗദി പ്രോ ലീഗ് ഏറ്റുമുട്ടലിന് ശേഷവും ആരാധർക്കെതിരെ അശ്ലീല ആംഗ്യം റൊണാൾഡോ കാണിച്ചിരുന്നു.റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നാസർ 2-0 ന് തോറ്റതിന് ശേഷം ടണലിലേക്ക് നടക്കുമ്പോൾ സ്റ്റാൻഡിൽ നിന്ന് തനിക്ക് നേരെ എറിഞ്ഞ അൽ ഹിലാൽ സ്കാർഫ് എടുത്ത് ഷോർട്ട്സിനുള്ളിൽ വെച്ച് എറിഞ്ഞിരുന്നു.