❝ ക്രിസ്റ്റ്യാനോ ഇവിടെ തന്നെയുണ്ടാവും എവിടേക്കും പോകുന്നില്ല ,ആരും മോഹിച്ച് വരേണ്ടതില്ല ❞

പാരിസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം കൈലിയൻ എംബപ്പ ക്ലബ്ബുമായി കരാർ പുതുക്കുന്നില്ല എന്ന റിപ്പോർട്ട് വന്നതോടെ റൊണാൾഡോയുടെ ട്രാൻസ്ഫറും ചർച്ചയായി. യുവന്റസ് താരത്തിൽ പിഎസ്ജി താല്പര്യം ഉണ്ടായിരുന്നു.നിരാശാജനകമായ 2020-21 കാമ്പെയ്‌നിന് ശേഷം സീസണിൽ 36 കാരൻ ക്ലബ് വിടും എന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു . എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ ക്ലബിനൊപ്പം തുടരുമെന്ന് യുവന്റസ് വൈസ് പ്രസിഡന്റ് പവൽ നെഡ്വേഡ് വീണ്ടും ഉറപ്പിച്ചു പറയുകയാണ്.”റൊണാൾഡോ തിങ്കളാഴ്ച പരിശീലനത്തിലേക്ക് മടങ്ങിവരും, അദ്ദേഹം ഞങ്ങളോടൊപ്പം തുടരും” സിസെനയ്‌ക്കെതിരെ ബിയാൻ‌കോനേരിയുടെ 3-1 സൗഹൃദ വിജയത്തിന് ശേഷം സ്കൈ സ്പോർട്ടിനോട് പറഞ്ഞു.

മറ്റൊരു സൂപ്പർ താരമായ പൗളോ ഡിബാലയും ക്ലബ്ബിൽ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. യുവന്റസുമായി അർജന്റീനിയൻ താരത്തിന് ഒരു വര്ഷം കൂടി കരാർ ബാക്കിയുണ്ട്.കരാർ അവസാനിച്ച് ഫ്രീ ഏജന്റായ കില്ലിനിക്ക് പുതിയ കരാർ ഇതുവരെ യുവന്റസ് നൽകിയിട്ടില്ല.എന്നാൽ ഈ രണ്ടു താരങ്ങളും അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപേ പുതിയ കരാർ ഒപ്പിടുമെന്നു നെഡ് വേഡ് പറഞ്ഞു.ഡിബാലയുടെ ഏജന്റ് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ടുറിനിൽ എത്തുമെന്നും കില്ലിനിയുടെ കരാർ താരത്തിന്റെ അവധിക്കാലം കഴിഞ്ഞതിനു ശേഷം പുതുക്കി നൽകുമെന്നും നെഡ് വേഡ് കൂട്ടിച്ചേർത്തു.

2018 ൽ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിലെത്തിയ റൊണാൾഡോ 133 മത്സരങ്ങളിൽ നിന്ന് 22 അസിസ്റ്റുകൾ ഉൾപ്പെടെ 101 ഗോളുകൾ നേടി ഒന്നിലധികം വ്യക്തിഗത അംഗീകാരങ്ങൾ നേടുകയും ചെയ്‌തെങ്കിലും ടീമെന്ന നിലയിൽ കാര്യമായി ഒന്നും നേടാൻ സാധിക്കാത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.റൊണാൾഡോ യുവന്റസിൽ സംതൃപ്തരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.പരിക്കിന്റെ പിടിയിലമർന്നത് കൊണ്ട് കഴിഞ്ഞ സീസണിൽ കൂടുതൽ മത്സരങ്ങൾ നഷ്ടപെട്ട അര്ജന്റീന താരം ഡിബാലാക്ക് കോപക്കുള്ള അര്ജന്റീന ടീമിലും ഇടം നേടനായില്ല.

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ താരത്തെ വിൽക്കുമെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നെങ്കിലും നില നിർത്താൻ തന്നെയാണ് യുവന്റസ് ഉദ്ദേശിക്കുന്നത്. ഇറ്റലി യൂറോ കിരീടം നേടുന്നതിൽ മുഖ്യ പങ്കു വഹിച്ച താരനഗളിൽ ഒരാളായ വെറ്ററൻ തരാം കെല്ലിനിക്കും ഒരു വർഷത്തെ കരാർ നൽകാനാവും യുവന്റസ് തലപര്യപ്പെടുക. പുതിയ താരങ്ങൾ ടീമിലെത്തിക്കാതെയാവും യുവന്റസ് അടുത്ത സീസൺ ആരംഭിക്കുക.

Rate this post