❝റൊണാൾഡോയോ അതോ മെസ്സിയോ? , ആരാണ് ഏറ്റവും കൂടുതൽ ഹാട്രിക്കുകൾ നേടിയത്?❞ | Cristiano Ronaldo |Lionel Messi

കഴിഞ്ഞ വർഷം മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയതിന് ശേഷം നോർവിച്ചിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രണ്ടാമത്തെ ഹാട്രിക്ക് വലയിലെത്തിച്ചു.37 കാരനായ താരം നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് യൂണൈറ്റഡ് നോർവിചിനെ പരാജയപ്പെടുത്തി.

റൊണാൾഡോയുടെ കരിയറിലെ അറുപതാം ഹാട്രിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിലെ മൂന്നാമത്തെയും മാത്രമാണിത്. 2022 മാർച്ച് 12 ന് ടോട്ടൻഹാം ഹോട്‌സ്പറിനെതിരെയാണ് റെഡ് ഡെവിൾസിനായുള്ള ഒരു മത്സരത്തിൽ റോണോ അവസാനമായി മൂന്ന് ഗോളുകൾ നേടിയത്.

30 വയസ്സ് കഴിഞ്ഞതിനു ശേഷം റൊണാൾഡോ നെടുന്ന മുപ്പതാമത്തെ ഹാട്രിക്കാണിത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ് കരിയറിലെ 50-ാം ഹാട്രിക്ക് കൂടിയായിരുന്നു ഇത്. പോർച്ചുഗലിന് വണ്ടി 10 ഹാട്രിക്കുകൾ നേടിയിട്ടുണ്ട്.റയൽ മാഡ്രിഡിനായി 44 ഹാട്രിക്കും യുവന്റസിനായി മൂന്നും റൊണാൾഡോ നേടിയിട്ടുണ്ട്.

54 ഹാട്രിക്ക് നേടിയ ലയണൽ മെസ്സിയാണ് ഹാട്രിക്കുകളുടെ എന്നതിൽ റൊണാൾഡോക്ക് പുറകിൽ.കരിയറിൽ 50-ലധികം ഹാട്രിക്കുകൾ നേടിയ ചരിത്രത്തിൽ റൊണാൾഡോയും മെസ്സിയും മാത്രമാണ്. യഥാക്രമം 29, 21 ഹാട്രിക്കുകൾ നേടിയ റോബർട്ട് ലെവൻഡോവ്‌സ്‌കി, ലൂയിസ് സുവാരസ് എന്നിവർ പിന്നാലെയുണ്ട്.

Rate this post