ലയണൽ മെസ്സി എഫ്‌സി ബാഴ്‌സലോണയുമായുള്ള ബന്ധം അവസാനിപ്പിച്ച വർഷമായിരുന്നു 2021, ഈ സീസണിൽ ക്ലബ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ പിഎസ്ജിയിൽ ചേരുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ വർഷം മൂന്ന് സീസണുകൾക്ക് ശേഷം യുവന്റസ് വിട്ട് 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാച്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങി.
ലയണൽ മെസ്സിക്ക് ഈ വർഷം ഒരു സമ്മിശ്ര അനുഭവമായിരുന്നു. ബാഴ്‌സലോണയ്‌ക്കൊപ്പം കോപ്പ ഡെൽ റേ കിരീടം മാത്രം നേടി മിതമായ വിജയം ആസ്വദിച്ചപ്പോൾ, അർജന്റീനയ്‌ക്കൊപ്പം, കോപ്പ അമേരിക്കയിൽ തന്റെ ടീമിനെ നയിച്ചത് സൂപ്പർതാരത്തിന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഓഗസ്റ്റിൽ, മെസ്സി പിഎസ്ജിയിലേക്ക് മാറിയതിനു ശേഷം അവിടെ ഇതുവരെ 16 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്. ഫ്രാൻസിൽ അദ്ദേഹം നേടിയ ആറ് ഗോളുകളിൽ അഞ്ചെണ്ണം ചാമ്പ്യൻസ് ലീഗിലും ഒരെണ്ണം ലീഗ് വണ്ണിലും ആയിരുന്നു.
റൊണാൾഡോയ്ക്കും സംഭവബഹുലമായ ഒരു വർഷമായിരുന്നു. യുവന്റസിനൊപ്പം ഇറ്റലിയിൽ നടന്ന രണ്ട് കപ്പ് മത്സരങ്ങളിൽ വിജയിച്ചെങ്കിലും ലീഗ് വിജയിക്കാനായില്ല. 2020 യൂറോയിൽ ബെൽജിയത്തോട് തോറ്റ പോർച്ചുഗൽ 16-ാം റൗണ്ടിൽ നിന്ന് പുറത്തായി. 2021 സെപ്റ്റംബറിൽ, 36 കാരനായ തന്റെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ ഇംഗ്ലണ്ടിലേക്ക് മടങ്ങി.സെപ്തംബറിൽ അന്താരാഷ്ട്ര ഫുട്ബോളിലെ എക്കാലത്തെയും ഉയർന്ന ഗോൾ സ്‌കോററായി റൊണാൾഡോ അലി ദായിയെ മറികടന്നു.
2021 ൽ അര്ജന്റീനക്കൊപ്പം 16 മത്സരങ്ങൾ കളിച്ച ലയണൽ മെസ്സി 9 ഗോളുകൾ നേടുകയും 5 അസിസ്റ്റ് കൊടുക്കുകയും കോപ്പ അമേരിക്ക കിരീടം നേടികൊടുക്കുകയും ചെയ്തു.ക്രിസ്റ്റ്യാനോ റൊണാൾഡോ 14 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്തു. ക്ലബിന് വേണ്ടി 50 മത്സരങ്ങൾ കളിച്ച റൊണാൾഡോ 33 ഗോളുകളും 5 അസിസ്റ്റുകളും നേടി. യുവന്റസിന് വേണ്ടി 31 മത്സരങ്ങളിൽ നിന്നും 20 ഗോളുകളും അഞ്ച് അസിസ്റ്റുകൾ നൽകുകയും ചെയ്തു,കോപ്പ ഇറ്റാലിയ, സൂപ്പർകോപ്പ ഇറ്റാലിയ കിരീടം നേടുകയും ചെയ്തു.മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്നും 13 ഗോളുകളും രണ്ട് അസിസ്റ്റും നേടി.
മെസ്സിയാവട്ടെ 45 മത്സരങ്ങളിൽ നിന്നും 34 ഗോളും 13 അസിറ്റും നേടി. ബാഴ്‌സലോണയ്ക്ക് വേണ്ടി 29 മത്സരങ്ങളിൽ നിന്നും 28 ഗോളുകളും 8 അസിസ്റ്റും നൽകുകയും കോപ്പ ഡെൽ റേ നേടുകയും ചെയ്തു. പിഎസ്ജി ക്കായി 16 മത്സരങ്ങളിൽ നിന്നും 6 ഗോളുകളും അഞ്ച് അസിസ്റ്റും നേടി.