വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തി നഷ്ടപ്പെടുത്തി റൊണാൾഡോ ,സ്റ്റോപ്പേജ് ടൈം ഗോളിൽ സമനിലയുമായി അൽ നാസർ | Al Nassr

ഇന്നലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ റിയാദിനെതിരെ സമനില വഴങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇരു ടീമുകളും മത്സരത്തിൽ രണ്ടു ഗോളുകൾ വീതമാണ് നേടിയത്. ഇഞ്ചുറി ടൈമിൽ അൽ-നേമർ നേടിയ ഗോളാണ് അല്ല നാസറിന് സമനില നേടിക്കൊടുത്തത്.

63 ആം മിനുട്ടിൽ ലപോർട്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ പത്തു പെരുമായാണ് അൽ നാസർ മത്സരം അവസാനിപ്പിച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നാസർ ആധിപത്യം പുലർത്തി.15-ാം മിനിറ്റിൽ ആന്ദ്രെ ഗ്രേയുടെ ഷോട്ട് വലയിലേക്ക് തട്ടിയ ശേഷം ഒട്ടാവിയോ അൽ നാസറിനെ മുന്നിലെത്തിച്ചു.26 ആം മിനുട്ടിൽ ആന്ദ്രേ ഗ്രേയുടെ ഗോളിൽ അൽ റിയാദ് സമനില പിടിച്ചു. ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ മുഹമ്മദ് അൽ-അഖേൽ ഒരു തകർപ്പൻ വോളിയിലൂടെ റിയാദിനെ ഹാഫ്ടൈമിന് തൊട്ടുമുമ്പ് മുന്നിലെത്തിച്ചു.

63-ാം മിനിറ്റിൽ അയ്മെറിക് ലാപോർട്ടെ ചുവപ്പ് കാർഡ് കണ്ടതോടെ നാസർ പത്ത് പേരായി ചുരുങ്ങി.ഒരു വിജയത്തോടെ റിയാദ് തരംതാഴ്ത്തലിൽ നിന്ന് സുരക്ഷിതമാകുമായിരുന്നു, എന്നാൽ അൽ-നെമർ സ്റ്റോപ്പേജ് ടൈമിൽ നേടിയ ഗോൾ അത് നിഷേധിച്ചു. അധിക സമയത്തിൻ്റെ ഏഴാം മിനിറ്റിൽ ഹെഡ്ഡറിലൂടെ നെമർ തൻ്റെ ആദ്യ സീനിയർ ഗോൾ നേടി.

ഒരു സൗദി പ്രോ ലീഗ് സീസണിൽ (34) ഏറ്റവും കൂടുതൽ ഗോളുകൾ നേടാനും റെക്കോർഡ് തകർക്കാനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവയെല്ലാം മോശം രീതിയിൽ അദ്ദേഹത്തിന് നഷ്ടമായി.

5/5 - (1 vote)