ക്രിസ്റ്റ്യാനോ റൊണാൾഡോയും, മുഹമ്മദ് സലായും, റൊണാൾഡീഞ്ഞോയും നേടിയിട്ടും മെസ്സിക്ക് ഇതുവരെ സ്വന്തമാക്കാൻ സാധിക്കാത്ത പുരസ്‌കാരം

ലയണൽ മെസ്സി എട്ടാമത്തെ ബാലൺ ഡി ഓർ നേടാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും മറ്റ് ചിലരും നേടിയ ഒരു ട്രോഫി നേടാൻ ഇപ്പോഴും മെസ്സിക്ക് സാധിച്ചിട്ടില്ല. അർജന്റീനയ്‌ക്കൊപ്പമുള്ള ലോകകപ്പ് വിജയത്തോടെ നിരവധി വ്യക്തിഗത അംഗീകാരങ്ങൾ സ്വന്തമാക്കാൻ ലയണൽ മെസ്സിക്ക് സാധിച്ചു.

പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ഇന്റർ മിയാമിയിലേക്ക് മാറിയ മെസ്സി യൂറോപ്പിന് പുറത്ത് നിന്നും ബാലൺ ഡി ഓർ നേടുന്ന ആദ്യ താരമാവാനുള്ള ഒരുക്കത്തിലാണ് അര്ജന്റീനയൻ സൂപ്പർ താരം. എന്നാൽ മെസ്സിക്ക് കരിയറിൽ നേടാനാവാത്ത ഒരു പുരസ്‌കരമാണ് ഗോൾഡൻ ഫൂട്ട് അവാർഡ്.ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊണാൾഡീഞ്ഞോ, മുഹമ്മദ് സലാ, ലൂക്കാ മോഡ്രിച്ച്, റോബർട്ട് ലെവൻഡോവ്‌സ്‌കി എന്നിവരുൾപ്പെടെ നിരവധി ഫുട്‌ബോളിലെ പ്രമുഖർ ഗോൾഡൻ ഫൂട്ട് നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ബാഴ്‌സലോണയുടെ റോബർട്ട് ലെവൻഡോസ്‌കിയായിരുന്നു പുരസ്‌കാരം നേടിയത്.നേരത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഈ അവാർഡ് ലഭിച്ചിട്ടുണ്ട്. 2020-ൽ പോർച്ചുഗൽ ഇതിഹാസം യുവന്റസിനൊപ്പമായിരുന്നപ്പോൾ ടൂറിനിൽ നടന്ന ചടങ്ങിൽ മെസ്സിയെയും ലെവൻഡോവ്‌സ്‌കിയെയും മറികടന്ന് അവാർഡ് സ്വന്തമാക്കിയിരുന്നു.

പാരീസിൽ നടക്കുന്ന ഈ വർഷത്തെ ബാലൺ ഡി ഓർ മെസ്സി സ്വന്തമാക്കും എന്ന് ഏകദേശം ഉറപ്പായതിനാൽ ഗോൾഡൻ ഫൂട്ടും അദ്ദേഹം സ്വന്തമാക്കിയേക്കും.

Rate this post