ഏറ്റവും മികച്ച 8 ‘GOAT’s ആരൊക്കെ? ക്രിസ്ത്യാനോയെ ഒഴിവാക്കി ബ്രസീൽ റൊണാൾഡോ

ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നവരാണ് ലിയോ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും പെലെയും മറഡോണയും ഉൾപ്പെടെയുള്ളവർ. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരമെന്ന് ചോദ്യത്തിനും ഈ താരങ്ങളുടെ പേരുകളാണ് ഏറ്റവും കൂടുതൽ ഉയർന്നു കേൾക്കുന്നത്. കൂടാതെ നിലവിൽ ഫുട്ബോളിൽ ആക്ടീവായി കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങൾ കൂടിയാണ് ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും.

റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമായ റൊണാൾഡോ നസാരിയോയും ഫുട്ബോൾ ചരിത്രത്തിലെ മികച്ച താരങ്ങളിൽ ഒരാളായാണ് അറിയപ്പെടുന്നത്. എന്തായാലും തന്റെ അഭിപ്രായത്തിൽ ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച 8 ഫുട്ബോൾ താരങ്ങൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ.

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച 8 താരങ്ങളുടെ പേര് റൊണാൾഡോ പറഞ്ഞപ്പോഴും വലിയൊരു താരത്തിന്റെ പേര് മാത്രം അദ്ദേഹം ഒഴിവാക്കി കളഞ്ഞു. ലിയോ മെസ്സി, പെലെ, മറഡോണ, ക്രൈഫ്, ബെക്കൻബോവർ, വാൻ ബാസ്റ്റൻ, റൊണാൾഡീഞ്ഞോ എന്നീ താരങ്ങളെയും കൂടാതെ തന്റെ പേരുമാണ് ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടുതാരങ്ങളിൽ റൊണാൾഡോ നസാരിയോ ഉൾപ്പെടുത്തിയത്.

എന്നാൽ ലോക ഫുട്ബോളിലെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഗോളുകൾ സ്കോർ ചെയ്തതും ഇന്റർനാഷണൽ ഫുട്ബോളിൽ തന്നെ നിരവധി റെക്കോർഡുകൾ ഉള്ള പോർച്ചുഗീസ് സൂപ്പർതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ റൊണാൾഡോ നസാരിയോ വിട്ടുകളഞ്ഞു. ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടു താരങ്ങളിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ഉൾപ്പെടുന്നില്ല എന്നാണ് ബ്രസീലിയൻ റൊണാൾഡോയുടെ അഭിപ്രായം.

4.7/5 - (6 votes)