“ഒരു ലോകം… ഒരു സ്‌പോർട് … ഒരു ആഗോള കുടുംബം… നന്ദി, ആൻഫീൽഡ്” ; ക്രിസ്റ്റ്യാനോ റൊണാൾഡോ

ചൊവ്വാഴ്ച ആൻഫീൽഡിൽ തന്റെ കുഞ്ഞിന് ആദരാഞ്ജലി അർപ്പിച്ച ലിവർപൂൾ ആരാധകർക്ക് നന്ദി അറിയിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സോഷ്യൽ മീഡിയയിലാണ് താരം ആരാധകർക്ക് നന്ദി പറഞ്ഞത്.

റൊണാൾഡോ ഏപ്രിൽ 18 ന് തന്റെ കുഞ്ഞ് മരിച്ചതായി ട്വിറ്ററിൽ അറിയിച്ചു. ചൊവ്വാഴ്‌ച ലിവർപൂളിനെ നേരിടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടീമിൽ നിന്ന് പോർച്ചുഗൽ ഇന്റർനാഷണൽ വിട്ടു നിൽക്കുകയും ചെയ്തു.കഠിനമായ സമയത്ത് കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിച്ചത് കൊണ്ടാണ് താരം ലിവർപൂളിനെതിരെ മത്സരത്തിൽ നിന്നും വിട്ടു നിന്നത്.

ചൊവ്വാഴ്ച പ്രീമിയർ ലീഗിൽ ആൻഫീൽഡിൽ ജുർഗൻ ക്ലോപ്പിന്റെ ടീമുമായി റെഡ് ഡെവിൾസ് കൊമ്പുകോർത്തപ്പോൾ ലൂയിസ് ഡയസ്, സാദിയോ മാനെ എന്നിവരുടെ ഗോളുകളിലും മുഹമ്മദ് സലായുടെ ഇരട്ട ഗോളുകളിലും ലിവർപൂൾ മികച്ച വിജയം നേടിയെടുത്തു. 4 -0 നു പരാജയപ്പെട്ട മത്സരത്തിൽ യുണൈറ്റഡ് നിരയിൽ റൊണാൾഡോയുടെ അഭാവം അനുഭവപ്പെട്ടു. മത്സരം ലിവർപൂൾ വിജയിച്ചെങ്കിലും കളിയുടെ നിമിഷം ലിവർപൂൾ ബോസ് ക്ലോപ്പ് വിവരിച്ചതുപോലെ റൊണാൾഡോയ്ക്കും കുടുംബത്തിനും റെഡ്സ് ആരാധകർ പിന്തുണ പ്രകടിപ്പിച്ച സമയമായിരുന്നു.

ആൻഫീൽഡിൽ കളി കാണാനെത്തിയ എല്ലാവരും മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ എഴുന്നേറ്റ് 37-കാരനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആദരാഞ്ജലി അർപ്പിക്കുകയും 60 സെക്കന്റ് കൈയടിക്കുകയും ചെയ്തു.ഇരു ക്ലബ്ബുകളും തമ്മിലുള്ള കിടമത്സരം മാറ്റിവെച്ച് അവർ ‘യു വിൽ നെവർ വാക്ക് എലോൺ’ ഗാനവും ആലപിച്ചു.ലിവർപൂൾ ആരാധകരുടെ പ്രവർത്തനങ്ങൾ റൊണാൾഡോയുടെ കുടുംബത്തിൽ നിന്ന് മികച്ച സ്വീകാര്യതയാണ് നേടിയത്. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഇപ്പോൾ ലിവർപൂൾ വിശ്വസ്തരുടെ പിന്തുണയ്ക്ക് നന്ദി പറയുകയും ആ നിമിഷം താൻ ഒരിക്കലും മറക്കില്ലെന്ന് ഊന്നിപ്പറയുകയും ചെയ്തു.”ഒരു ലോകം ഒരു സ്‌പോർട് ഒരു ആഗോള കുടുംബം. നന്ദി, ആൻഫീൽഡ്. ഞാനും എന്റെ കുടുംബവും ബഹുമാനത്തിന്റെയും അനുകമ്പയുടെയും ഈ നിമിഷം ഒരിക്കലും മറക്കില്ല” റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ലിവർപൂളിനെതിരെയുള്ള മത്സരം നഷ്ടപെട്ട റൊണാൾഡോ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം പരിശീലനത്തിലേക്ക് മടങ്ങി.തന്റെ മകന്റെ ദാരുണമായ പാസിംഗിൽ നിന്ന് മുന്നോട്ട് പോകാനും പ്രീമിയർ ലീഗിലെ ആദ്യ നാല് സ്ഥാനത്തേക്ക് റാംഗ്നിക്കിന്റെ ടീമിനെ സഹായിക്കാനുമുള്ള ശ്രമത്തിലാണ് റൊണാൾഡോ.ചൊവ്വാഴ്ച ആൻഫീൽഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും കുടുംബത്തിനും റെഡ്സിന്റെ പിന്തുണ കാണിക്കുന്നത് ഫുട്ബോൾ “മത്സരങ്ങൾക്ക്” അതീതമാണെന്ന് കാണിക്കുന്നു.

Rate this post