റൊണാൾഡോ അതോ മെസ്സിയോ? : അർജന്റീനിയൻ ഫുട്ബോൾ പ്രേമികൾക്കിടയിൽ സംവാദത്തിന് തുടക്കമിട്ട് പൗലോ ഡിബാല

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കുമൊപ്പം കളിക്കാനുള്ള ഭാഗ്യം ലഭിച്ച താരമാണ് അർജന്റീനയുടെ പോളോ ഡിബാല. ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം യുവന്റസിലും ലയണൽ മെസ്സിക്കൊപ്പം അര്ജന്റീന ദേശീയ ടീമിലുമാണ് ഡിബാല കളിച്ചിട്ടുള്ളത്.രു അഭിമുഖത്തിൽ അദ്ദേഹം രണ്ട് ഇതിഹാസങ്ങളെയും താരതമ്യം ചെയ്യുകയും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ആരാണെന്നതിനെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുകയും ചെയ്തു.

തന്റെ ക്ലബ് കരിയറിന്റെ ഭൂരിഭാഗവും ഇറ്റലിയിൽ ചെലവഴിക്കുകയും ചെയ്ത ഡിബാലക്ക് തന്റെ പ്രതിഭകൊത്ത പ്രകടനം ഒരിക്കലും പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.പലേർമോ, യുവന്റസ്, ഇപ്പോൾ എഎസ് റോമ എന്നിവയ്ക്കായി കളിച്ച അദ്ദേഹം ഇതുവരെ തന്റെ കരിയറിൽ ഒരുപാട് നേട്ടങ്ങൾ നേടിയിട്ടുണ്ട്. യുവന്റസിലെ കാലത്ത്, ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാൻ ഡിബാലയ്ക്ക് അവസരം ലഭിച്ചു.ഡിബാലയുടെ അഭിപ്രായത്തിൽ റൊണാൾഡോ ഒരു ചാമ്പ്യനാണ്,അദ്ദേഹത്തിന്റെ നിലവാരമുള്ള ഒരാളോടൊപ്പം കളിക്കുന്നത് എല്ലായ്പ്പോഴും സന്തോഷകരമാണ്.റൊണാൾഡോ പിച്ചിൽ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ എങ്ങനെ എളുപ്പമാക്കുന്നുവെന്നത് കണ്ടു പഠിക്കേണ്ടതാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ രണ്ടു സൂപ്പർ താരങ്ങളിൽ നിന്നും ആരെ തെരഞ്ഞെടുക്കും എന്ന് ചോദിച്ചപ്പോൾ റൊണാൾഡോയെ തിരഞ്ഞെടുക്കാൻ ഡിബാല മടിച്ചില്ല.റൊണാൾഡോ എക്കാലത്തെയും മികച്ച കളിക്കാരനാണെന്ന് താൻ എപ്പോഴും കരുതിയിരുന്നതായും ലോകകപ്പിന് ശേഷവും മെസ്സിയെക്കാൾ മികച്ചത് റൊണാൾഡോയാണെന്ന് താൻ കരുതുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ എപ്പോഴും കരുതുന്നത് [ക്രിസ്റ്റ്യാനോ] റൊണാൾഡോ എക്കാലത്തെയും മികച്ച കളിക്കാരനാണെന്നാണ്. യുവന്റസിൽ അദ്ദേഹത്തോടൊപ്പം കളിക്കുന്നത് എനിക്ക് ആസ്വദിക്കാൻ കഴിഞ്ഞു. ലോകകപ്പിന് ശേഷവും അദ്ദേഹം ലയണൽ മെസ്സിയെക്കാൾ മികച്ചവനാണെന്ന് ഞാൻ കരുതുന്നു,” പൗലോ ഡിബാല ഇറ്റാവിയിലൂടെ പറഞ്ഞു.

ഡിബാലയുടെ പ്രസ്താവന ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയ്ക്ക് കാരണമാകുമെന്ന് ഉറപ്പാണ്. മെസ്സിയെയും റൊണാൾഡോയെയും നിരവധി തവണ താരതമ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇരുവർക്കും ഒപ്പം കളിച്ച ഡിബാലയുടെ കാഴ്ചപ്പാട് സവിശേഷമാണ്. ഡിബാലയുടെ വാദത്തോട് മെസ്സിയുടെ ആരാധകർക്ക് വിയോജിപ്പുണ്ടാകാം, പക്ഷേ മൈതാനത്ത് റൊണാൾഡോയുടെ പ്രകടനങ്ങൾ അസാധാരണമായ ഒന്നായിരുന്നു എന്നത് നിഷേധിക്കാനാവില്ല.

3.8/5 - (522 votes)
Cristiano RonaldoLionel Messi