ക്രിസ്റ്റ്യാനോ റൊണാൾഡോ ഓൾഡ്‌ട്രാഫൊഡിൽ നിന്നും പോയാൽ യുണൈറ്റഡിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമോ ?

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ട്രാൻസ്ഫറുകളിൽ അദ്ദേഹത്തിന്റെ ഏജന്റ് ജോർജ്ജ് മെൻഡസിന് എല്ലായ്‌പ്പോഴും അവിശ്വസനീയമായ പങ്കുണ്ടായിരുന്നു. പലപ്പോഴും താരത്തിന്റെ വലിയ തീരുമാനങ്ങൾ ഏജന്റിലൂടെയാണ് ലോക കേട്ടുകൊണ്ടിരുന്നത്. എന്നിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഫോർവേഡ് വളരെ സന്തോഷവാനാണെന്ന് പോർച്ചുഗീസ് സൂപ്പർ ഏജന്റ് പരസ്യമായി അവകാശപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ആരാധകർക്ക് മനസ്സിലാവുന്നില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പ്രതിസന്ധിയെ അഭിമുഖീകരിചുകൊണ്ടിരിക്കുകയാണ് .അവരുടെ ടീം ഒരു ഏകീകൃത യൂണിറ്റായി പ്രവർത്തിക്കുന്നില്ല, റൊണാൾഡോയാണ് പ്രശ്നത്തിന്റെ മൂലകാരണമെന്ന വിമർശനവും ഉയർന്നു വരുന്നുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ വളരെ സന്തോഷവാനാണ്, സ്കൈ സ്‌പോർട്ട് ഇറ്റാലിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മെൻഡസ് വ്യക്തമാക്കി.”അദ്ദേഹം തന്റെ കരിയറിൽ എല്ലായ്പ്പോഴും എന്നപോലെ തന്റെ ഉറച്ച, മികച്ച പ്രകടനങ്ങളുമായി തുടരാൻ പോകുന്നു. ഇത് അദ്ദേഹത്തിന് ഒരു മികച്ച സീസണായിരിക്കും, എനിക്ക് ഉറപ്പുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

റൊണാൾഡോ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്നുന്നുണ്ടെങ്കിലും തന്റെ കരിയറിൽ മുമ്പൊരിക്കലും അദ്ദേഹം ഇത്രയധികം വിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.റൊണാൾഡോ ടീമിലുണ്ടായിരുന്നപ്പോൾ റയൽ മാഡ്രിഡ് മോശം കാലഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും പോർച്ചുഗീസ് ക്യാപ്റ്റനാണ് പ്രശ്‌നം എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല.36 കാരനായ താരം കരിയറിന്റെ അവസാന കാലത്തിൽ തന്റെ ആദ്യ കാല ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ഒരു ഞെട്ടിക്കുന്ന തിരിച്ചു വരവ് നടത്തുകയും ചെയ്തു.

തിരിച്ചു വരവിൽ പ്രീമിയർ ലീഗിൽ 16 മത്സരങ്ങളിൽ നിന്ന് 8 ഗോളുകളും 3 അസിസ്റ്റുകളും നേടിയ അദ്ദേഹം തീർച്ചയായും യുണൈറ്റഡിന്റെ അറ്റാക്കിംഗ് ഫ്രണ്ടിൽ നിലവാരം ഉയർത്തി. വ്യകതിപരമായി റൊണാൾഡോ മികച്ചു നിന്നെങ്കിലും യുണൈറ്റഡിന്റെ മൊത്തത്തിലുള്ള കളി വലിയ തകർച്ച നേരിട്ടു.റൊണാൾഡോക്ക് ഈ പ്രായത്തിൽ കൂടുതൽ പ്രസ് ചെയ്തു കളിക്കാനും സാധിക്കുന്നില്ല. ഇന്നത്തെ മോഡേൺ ഫുട്ബോൾ രീതിയിൽ റൊണാൾഡോയ്ക്ക് വലിയ സ്ഥാനമില്ല എന്ന് പറയേണ്ടി വരും.ഇത്തരത്തിലുള്ള സജ്ജീകരണത്തിൽ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ട രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ല എന്നത് യാഥാർഥ്യമാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിലുള്ളത് കൊണ്ട് മാത്രാണ് റൊണാൾഡോ കൂടുതൽ ശ്രദ്ധയിൽപ്പെടുന്നത്. ഒരുപക്ഷേ യുവന്റസ് ചെയ്തത് പോലെ യുണൈറ്റഡ് ഒരു യുവ മുന്നേറ്റ നിരയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ റൊണാൾഡോ ക്ലബ് വിടാൻ നിരബന്ധിതനാവും. പ്രത്യേകിച്ചും ജൂലിയൻ അൽവാരസിനെപോലെയുള്ള യുവ താരങ്ങളുമായി യുണൈറ്റഡ് ബന്ധപെട്ടു എന്ന വാർത്ത പുറത്തു വരുമ്പോൾ.

Rate this post