2022-ലെ ഖത്തർ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്റെ നിലവാരത്തിലുള്ള പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല .പോർച്ചുഗൽ 16-ാം റൗണ്ടിലേക്ക് യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ താരം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ഘാനയ്ക്കെതിരായ മത്സരത്തിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളാണ് റൊണാൾഡോയുടെ ലോകകപ്പിലെ ആദ്യ സമ്പാദ്യം. രണ്ടാം മത്സരത്തിൽ ഉറുഗ്വേയ്ക്കെതിരെ 2-0 ജയം നേടിയ പോർച്ചുഗൽ അവസാന മത്സരത്തിൽ ദക്ഷിണ കൊറിയക്കെതിരെ 1-2 ന്റെ തോൽവി ഏറ്റുവാങ്ങുകയും ചെയ്തുതോറ്റെങ്കിലും ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്തെത്താൻ പോർച്ചുഗലിന് കഴിഞ്ഞു. നാളെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ സ്വിറ്റ്സർലൻഡിനെ നേരിടും.
റൊണാൾഡോയ്ക്ക് തന്റെ ഗ്രൂപ്പ് സ്റ്റേജ് പ്രകടനങ്ങൾക്ക് സോഫാസ്കോറിന്റെ ശരാശരി റേറ്റിംഗ് 6.37 ലഭിച്ചു, ഇത് അദ്ദേഹത്തെ ലോകകപ്പ് ഗ്രൂപ്പ് ഘട്ടങ്ങളിലെ ഏറ്റവും മോശം ഇലവനിൽ എത്തിക്കുകായും ചെയ്തു.നാല് ഖത്തർ താരങ്ങൾ, കാനഡ, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും സൗദി അറേബ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഓരോ കളിക്കാരും ഉൾപ്പെട്ടതാണ് പട്ടിക. ഫിഫ ലോകകപ്പ് 2022 ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും മോശം ഇലവൻ ഇതാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള രണ്ടാം സീസണിൽ റൊണാൾഡോ ക്ലബ് ഫുട്ബോളിൽ കാര്യമായ പ്രകടനം നടത്തിയിട്ടില്ല.പിയേഴ്സ് മോർഗനുമായുള്ള വിവാദ അഭിമുഖത്തിന് ശേഷം കാര്യങ്ങൾ കൂടുതൽ വഷളാവുകയും യുണൈറ്റഡുമായുള്ള കരാർ അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു.ദക്ഷിണ കൊറിയയ്ക്കെതിരായ തോൽവിയ്ക്കിടെ 65-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയപ്പോൾ വേണ്ടത്ര വേഗത്തിൽ ഫീൽഡ് വിടുന്നതിനെ ചൊല്ലി എതിർ കളിക്കാരനുമായി അദ്ദേഹം വാക്ക് തർക്കത്തിൽ ഏർപ്പെട്ടു.
O SofaScore fez uma seleção dos piores jogadores da primeira fase da Copa do Mundo.
— Thomas Alencar (@thomasalencr) December 3, 2022
E incluiu Cristiano Ronaldo…
😳😦 pic.twitter.com/SJC4QXeltP
“ഞാൻ പകരക്കാരനായി കയറിയപ്പോഴാണ് അത് സംഭവിച്ചത്. കൊറിയൻ താരം എന്നോട് കൂടുതൽ വേഗത്തിൽ പോകാൻ പറയുകയായിരുന്നു, അയാൾക്ക് അധികാരമൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ഞാൻ അവനോട് മിണ്ടാതിരിക്കാൻ പറഞ്ഞു.ഞാൻ വേണ്ടത്ര വേഗത്തിൽ പോയില്ലെങ്കിൽ, അത് പറയേണ്ടത് റഫറിയാണ്. ഒരു വിവാദവും ഉണ്ടാകരുത്, അത് നിമിഷത്തിന്റെ ചൂടിൽ മാത്രമായിരുന്നു.”” റൊണാൾഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞു.