ക്രിസ്റ്റ്യാനോയുടെ മാജികൽ പ്രകടനം, ക്ലാസ്സിക് പോരാട്ടത്തിൽ അൽ നസ്റിന് തകർപ്പൻ വിജയം |Cristiano Ronaldo

ആവേശകരമായ സൗദി ക്ലാസിക് പോരാട്ടത്തിൽ മാജിക്കൽ പ്രകടനം കാഴ്ചവച്ച ക്രിസ്ത്യാനോ റൊണാൾഡോയുടെ മിടുക്കിൽ അൽ അഹ്ലി സൗദിയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തുകൊണ്ട് അൽ നസ്ർ ടീം പോയന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അൽ നസറിന്റെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയും ബ്രസീലിയൻ സൂപ്പർതാരവും ഇരട്ട ഗോളുകൾ സ്വന്തമാക്കി.

ആവേശകരമായ സൗദി പ്രൊലീഗ് മത്സരത്തിന്റെ തുടക്കത്തിൽ നാലാം മിനിറ്റിൽ ഗോൾ നേടി ക്രിസ്ത്യാനോ റൊണാൾഡോ ലീഡ് എടുത്തു തുടങ്ങി. 17 മിനിറ്റിൽ ബ്രസീലിയൻ താരമായ ടാലിസ്ക അൽ നസ്റിന്റെ ലീഡ് രണ്ടായി ഉയർത്തി. 30 മിനിറ്റിൽ അൽ അഹ്ലി കിസ്സിയിലൂടെ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ആദ്യപകുതി അവസാനിക്കുന്നതിനു മുമ്പ് രണ്ടാം ഗോളും നേടിയ ടാലിസ്‌ക ഗോൾനേട്ടം മൂന്നിലെത്തിച്ചുകൊണ്ട് ആദ്യപകുതി അവസാനിപ്പിച്ചു.

രണ്ടാംതിയുടെ തുടക്കത്തിൽ 50 മിനിറ്റിൽ വീണുകിട്ടിയ പെനാൽറ്റി കിക്ക് ഗോളാക്കി മാറ്റി റിയാദ് മെഹറസ് അൽ അഹ്‌ലിയുടെ രണ്ടാമത്തെ ഗോൾ സ്വന്തമാക്കി. എന്നാൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളുമായി എത്തിയ ക്രിസ്ത്യാനോ റൊണാൾഡോ 52 മിനിറ്റിൽ അൽ നസ്റിന്റെ ലീഡ് ഉയർത്തി. 87 മീനിറ്റിൽ അൽ അഹ്ലി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരത്തിന്റെ അവസാന വിസിൽ ഉയർന്നപ്പോൾ മൂന്നിനെതിരെ നാലു ഗോളുകൾക്ക് അൽ നസ്ർ വിജയം സ്വന്തമാക്കി.

സൗദി പ്രോലീഗ് പോയിന്റ് ടേബിളിൽ അൽ അഹ്ലിയെ മറികടന്നുകൊണ്ട് അഞ്ചാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് അൽ നസ്ർ. 7 മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീം അഞ്ചാം സ്ഥാനത്തുള്ളപ്പോൾ 7 മത്സരങ്ങളിൽ നിന്നും 18 പോയിന്റ്ള്ള നിലവിലെ സൗദി പ്രൊ ലീഗ് ചാമ്പ്യന്മാർ അൽ ഇതിഹാദ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 9 ഗോളുകളും നാല് അസിസ്റ്റുകളുമായി ക്രിസ്ത്യാനോ റൊണാൾഡോ ലീഗിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്.

Rate this post