നവംബറിൽ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പുറത്തായതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നാസറുമായി രണ്ടര വർഷത്തെ കരാറിൽ ഒപ്പിട്ടിരുന്നു .2025-വരെ 200 മില്യൺ ഡോളറിന്റെ കരാറാണ് താരം ഒപ്പിട്ടത്.
അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവിനെ ജനുവരി 3 ന് അൽ നാസർ സൈനിംഗായി ഔദ്യോഗികമായി അവതരിപ്പിച്ചു, റിയാദിൽ ആരാധകരുടെ ഉജ്ജ്വല സ്വീകരണം ലഭിച്ചതിന് ശേഷം ടീമിന്റെ വരാനിരിക്കുന്ന മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നതിനായി തന്റെ ടീമംഗങ്ങൾക്കൊപ്പം പരിശീലനം നടത്തി. സൗദി പ്രൊഫഷണൽ ലീഗിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള അൽ നാസർ വ്യാഴാഴ്ച (ജനുവരി 5) റിയാദിലെ മിർസൂൾ പാർക്കിൽ അൽ തായ്‌ക്കെതിരെ റൊണാൾഡോയുടെ സൈനിംഗിന് ശേഷം ആദ്യ മത്സരം കളിക്കും. എന്നാൽ പൂർണ ആരോഗ്യവാനായിരുന്നിട്ടും റൊണാൾഡോയെ ഈ മത്സരത്തിൽ അൽ നാസറിന് വേണ്ടി കളിക്കില്ല.
റൊണാൾഡോ തന്റെ അൽ നാസർ അരങ്ങേറ്റത്തിനായി കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കാത്തിരിക്കേണ്ടിവരും .കാരണം താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോൾ രണ്ട് മത്സരങ്ങളുടെ സസ്പെൻഷൻ ലഭിച്ചിരുന്നു.കഴിഞ്ഞ ഏപ്രിലിൽ എവർട്ടൺ ആരാധകന്റെ മൊബൈൽ ഫോൺ അടിച്ചു തകർത്തതിനെ തുടർന്നാണ് നവംബറിൽ നിരോധനം ഏർപ്പെടുത്തിയത്. രണ്ട്-ഗെയിം സസ്പെൻഷൻ അർത്ഥമാക്കുന്നത്, 2023 ജനുവരി 14 ന് അൽ-ഷബാബിനെതിരെ നടക്കുന്ന ടീമിന്റെ രണ്ടാം മത്സരത്തിലും അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നാണ്.
Cristiano Ronaldo BANNED from making Al-Nassr debut on Thursday ❌https://t.co/IWeOJ0JE70
— Mirror Football (@MirrorFootball) January 4, 2023
ജനുവരി 21-ന് അൽ-ഇത്തിഫാഖിനെതിരായ മത്സരത്തിലാണ് അദ്ദേഹം ആദ്യമായി കളിക്കാനിറങ്ങുക.2022 ഫിഫ ലോകകപ്പിന്റെ മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ മൊറോക്കോയ്‌ക്കെതിരെ പോർച്ചുഗലിനായി റൊണാൾഡോ അവസാനമായി മൈതാനത്ത് പ്രത്യക്ഷപ്പെട്ടത്.