മെസ്സിയല്ല ഞാനാണ് ഇവിടെയുള്ളതെന്ന് അൽ ഹിലാൽ ഫാൻസിനോട് റൊണാൾഡോ |Cristiano Ronaldo

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്നു കണ്ട സൗദി എൽ ക്ലാസ്സിക്കോ പോരാട്ടത്തിൽ സൂപ്പർതാരമായ ക്രിസ്ത്യാനോ റൊണാൾഡോയുടെ സൗദി ക്ലബ്ബായ അൽ നസ്ർ എതിരാളികളായ അൽ ഹിലാലിനോട് ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. ആദ്യ പകുതിയിൽ നേടുന്ന രണ്ട് ഗോളുകളുടെ ബലത്തിലാണ് അൽ ഹിലാൽ റിയാദ് സീസൺ കപ്പ്‌ സ്വന്തമാക്കിയത്.

ആദ്യ പകുതിയുടെ 17 മിനിറ്റിൽ സാവിച്ചിന്റെ ഗോളിലൂടെ ലീഡ് നേടിയ അൽ ഹിലാൽ എസ് സിക്ക് വേണ്ടി നായകൻ ഡൗസാരി 30 മിനിറ്റിൽ നേടുന്ന ഗോൾ അൽ ഹിലാലിന്റെ ലീഡ് രണ്ടായി ഉയർത്തി. പിന്നീട് രണ്ടാം പകുതിയിലും ഇരുടീമുകളും കഠിനശ്രമങ്ങൾ നടത്തിയെങ്കിലും ഗോളുകൾ പിറക്കാതെ വന്നതോടെ റിയാദ് സീസൺ കപ്പിന്റെ ഫൈനൽ മത്സരം അൽ ഹിലാലിന് അനുകൂലമായി എതിരില്ലാത്ത രണ്ടുഗോളുകൾക്ക് അവസാനിച്ചു. സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോക്ക് റിയാദ് സീസൺ കപ്പ്‌ ഫൈനലിൽ ടീമിനെ വിജയിപ്പിക്കാനായില്ല.

അതേസമയം മത്സരത്തിലൂടെ നീളം ക്രിസ്ത്യാനോ റൊണാൾഡോക്കെതിരെ ചാന്റ്സ് വിളികളുമായി സ്റ്റേഡിയത്തിലുണ്ടായ അൽ ഹിലാൽ ആരാധകർ സജീവമായിരുന്നു. പ്രധാനമായും ക്രിസ്ത്യാനോ റൊണാൾഡോയുടെ ഫുട്ബോളിലെ എതിരാളിയായ ലിയോ മെസ്സിയുടെ പേരിലുള്ള ചാന്റ്സ് വിളികളാണ് അൽ ഹിലാൽ ആരാധകർ ഉയർത്തിയത്. അൽ ഹിലാൽ ആരാധകരുടെ പ്രലോഭനങ്ങൾക്കും ചാന്റ്സ് വിളികൾക്കും ക്രിസ്ത്യാനോ റൊണാൾഡോ മറുപടി നൽകുന്നതും നമുക്ക് കാണാം.

മെസ്സിയുടെ പേരിലുള്ള ചാന്റ്സ് വിളികൾ വന്നപ്പോൾ നിങ്ങൾ അത് തുടർന്നോളൂ എന്ന മനോഭാവത്തിലാണ് റൊണാൾഡോ പ്രതികരിച്ചത്. മാത്രമല്ല ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇവിടെ സൗദിയിൽ കളിക്കുന്നതെന്നും മെസ്സിയല്ല ഇവിടെ കളിക്കുന്നതെന്നും റൊണാൾഡോ എതിർടീം ആരാധകരോട് വിളിച്ച്പറയുന്നതും നമുക്ക് കാണാനായി. എന്നാൽ ഫൈനൽ മത്സരത്തിൽ എതിരാളികളായ അൽ ഹിലാലിനോട് പരാജയപ്പെട്ട അൽ നസ്റിനെ വിജയത്തിലെത്തിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല.

Rate this post