കളിക്കാനിറക്കിയില്ല ,അവസാന വിസിലിന് മുമ്പ് എക്സിറ്റ് ടണലിലൂടെ ഇറങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Roandlo

ഒമോനിയ നിക്കോസിയ, ന്യൂകാസിൽ യുണൈറ്റഡ് എന്നിവയ്‌ക്കെതിരെ രണ്ട് ശരാശരി പ്രകടനങ്ങൾക്ക് ശേഷം, മാഞ്ചസ്റ്റർ യുണൈറ്റഡ് മിക്ചഖ പ്രകടനത്തിലൂടെ വിജയം സ്വന്തമാക്കിയിരിക്കുകയാണ ,ഇന്നലെ ഓൾഡ് ട്രാഫൊഡിൽ ടോട്ടൻഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുണൈറ്റഡ് തകർത്ത് വിട്ടത്. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രവർത്തനങ്ങളാൽ വിജയത്തിന്റെ ശോഭ കുറഞ്ഞു.ഫ്രെഡിന്റെയും ബ്രൂണോ ഫെർണാണ്ടസിന്റെയും ഗോളുകൾ ഓൾഡ് ട്രാഫോഡിൽ വിജയം ഉറപ്പിച്ചെങ്കിലും റൊണാൾഡോയെ തൃപ്തിപ്പെടുത്താൻ ഇത് പര്യാപ്തമായിരുന്നില്ല.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടോട്ടൻഹാം ഹോട്‌സ്പറിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഇലവന്റെ ഭാഗമായിരുന്നില്ല. കളിയിലുടനീളം പകരക്കാരനായി പോലും അദ്ദേഹത്തെ പരിശീലകൻ ടെൻ ഹാഗ് കളത്തിലിറക്കിയില്ല. ഇത് 37 കാരനെ നിരാശനാക്കുകയും അവസാന വിസിൽ മുഴങ്ങുന്നതിന് മുമ്പുതന്നെ ഓൾഡ് ട്രാഫോഡിലെ എക്സിറ്റ് ടണലിലൂടെ ഇറങ്ങി പോവുകയും ചെയ്തു.മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ മൈതാനത്ത് തങ്ങളുടെ മികച്ച വിജയം ആഘോഷിക്കുമ്പോൾ റൊണാൾഡോയുടെ പ്രവർത്തികൾ വലിയ വിമർശനം വരുത്തി വെച്ചിരിക്കുകയാണ്.

മത്സരത്തിന് ശേഷമുള്ള അഭിമുഖത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് റൊണാൾഡോയുമായി ബന്ധപ്പെട്ട കാര്യത്തിൽ അഭിപ്രായം പങ്കുവെച്ചു.”റൊണാൾഡോ അവിടെ ഉണ്ടായിരുന്നു, ഞാൻ അദ്ദേഹത്തെ കണ്ടു, പക്ഷേ ഞാൻ സംസാരിച്ചില്ല. ഇന്നല്ല നാളെ ഞാൻ അത് കൈകാര്യം ചെയ്യും. ഞങ്ങൾ ഈ വിജയം ആഘോഷിക്കുകയാണ്, ഇപ്പോൾ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്, ശനിയാഴ്ച ചെൽസിയിലെ മറ്റൊരു വലിയ മത്സരം മുന്നിലുണ്ട് .പ്പോൾ വലിയ വിജയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ” മാനേജർ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിൽ മികച്ച ഫോമിൽ ആയിരുന്നില്ല സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടുമെന്ന കിംവദന്തികൾ പല ക്ലബ്ബുകളുമായി ബന്ധപ്പെട്ടിട്ടും യാഥാർത്ഥ്യമായില്ല. ഈ സീസണിൽ രണ്ട് ഗോളുകൾ മാത്രമാണ് പോർച്ചുഗീസ് സ്‌ട്രൈക്കർ നേടിയത്, അതിലൊന്ന് പെനാൽറ്റിയായിരുന്നു. എവർട്ടനെതിരെയായിരുന്നു ഓപ്പൺ പ്ലേയിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഏക ഗോൾ.ജനുവരിയിൽ അദ്ദേഹം ക്ലബ് വിടുമെന്ന് അഭ്യൂഹമുണ്ട്.

Rate this post