ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം 2022ൽ ലയണൽ മെസ്സിക്ക് ഫുട്‌ബോൾ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിക്കും

PSG സൂപ്പർ താരം ലയണൽ മെസ്സി വരാനിരിക്കുന്ന 2022-ൽ മറ്റൊരു റെക്കോർഡിന്റെ വക്കിലാണ്.ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനായി അദ്ദേഹം തന്റെ മികച്ച എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം ചേരും.യുവേഫ ചാമ്പ്യൻസ് ലീഗിൽ 36 അസിസ്റ്റുകളാണ് അർജന്റീനക്കാരന് ഉള്ളത്, 40ൽ എത്താൻ നാല് എണ്ണം മാത്രം മതിയാവും. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ റൊണാൾഡോ മാത്രം നേടിയ നേട്ടമാണിത്.

ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും ടോപ് സ്‌കോറർ കൂടിയായ റൊണാൾഡോ 40-ഓ അതിലധികമോ അസിസ്റ്റുകളുള്ള ഒരേയൊരു കളിക്കാരനാണ്. നിരവധി പ്രതിഭാധനരായ പ്ലെ മേക്കർമാർ അരങ്ങു വാഴുന്ന ചാമ്പ്യൻസ് ലീഗിൽ റോണാ ഈ സ്വന്തമാക്കിയത് കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ ഒരു നേട്ടമാണ്. എന്നാൽ റൊണാൾഡോയ്ക്ക് ഉടൻ തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട് കാരണം മെസ്സി തൊട്ടു പിന്നാലെയുണ്ട്.

ടൂർണമെന്റ് ഫേവറിറ്റുകളായ റയൽ മാഡ്രിഡിനെയാണ് പിഎസ്ജി അവസാന 16ൽ നേരിടുക. ബാഴ്‌സലോണയ്‌ക്കൊപ്പമുള്ള എൽ ക്ലാസിക്കോയിൽ വർഷങ്ങളോളം കളിച്ച മെസ്സിക്ക് നന്നായി അറിയാവുന്ന ഒരു ടീമാണിത്.മാഡ്രിഡിനെതിരായ ടൈയിൽ നാല് അസിസ്റ്റുകൾ റെക്കോർഡ് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, 2022 ൽ തന്നെ 40-ൽ എത്താൻ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കും എന്നുറപ്പാണ്.ചാമ്പ്യൻസ് ലീഗിൽ 35 അസിസ്റ്റുകൾ നേടിയ സഹതാരവുമായ എയ്ഞ്ചൽ ഡി മരിയയും ഈ നേട്ടം മറികടക്കാനുള്ള മത്സരത്തിലാണ്.

2015-ൽ പിഎസ്ജിയിൽ ചേർന്നതിന് ശേഷം 21 അസിസ്റ്റുകൾ നൽകിയ ഡി മരിയ റയൽ മാഡ്രിഡിനൊപ്പം 13 ഉം ബെൻഫിക്കയിൽ ഒരു അസിസ്റ്റും നൽകിയിട്ടുണ്ട്.PSG അവരുടെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ ആദ്യ പാദം റയൽ മാഡ്രിഡുമായി 2022 ഫെബ്രുവരി 15 ന് സ്വന്തം തട്ടകത്തിൽ കളിക്കുന്നു. റിട്ടേൺ ലെഗ് 2022 മാർച്ച് 9 ന് സാന്റിയാഗോ ബെർണബ്യൂവിൽ വെച്ച് ഷെഡ്യൂൾ ചെയ്തിരിക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റുകളുടെ എണ്ണം വർഷങ്ങളായി കുറഞ്ഞുവരികയാണ്. കഴിഞ്ഞ മൂന്ന് എഡിഷനുകളിൽ ഒരു ചാമ്പ്യൻസ് ലീഗ് സീസണിൽ മൂന്ന് അസിസ്റ്റുകളിൽ കൂടുതൽ പോർച്ചുഗീസ് ഫോർവേഡ് നേടിയിട്ടില്ല.2021/22 കാമ്പെയ്‌നിൽ അഞ്ച് ഗെയിമുകളിൽ ആറ് ഗോളുകൾ നേടിയെങ്കിലും ഒരു അസ്സിസ്റ് നൽകാനായില്ല.എന്നിരുന്നാലും, 2022-ൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കും, റൊണാൾഡോയുടെ റെക്കോർഡിൽ ലയണൽ മെസ്സിക്ക് എത്ര വേഗത്തിൽ അടുക്കാൻ കഴിയുമെന്നത് കണ്ടറിഞ്ഞു കാണണം.

Rate this post
Cristiano RonaldoLionel Messi